Latest News

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ഗള്‍ഫുകാരനോടൊപ്പം ഒളിച്ചോടി

പഴയങ്ങാടി:[www.malabarflash.com]  വിവാഹ നിശ്ചയം കഴിഞ്ഞ 18 കാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. നേരത്തെ ഓട്ടോ ഡ്രൈവറായ, അടുത്ത ദിവസം ഗള്‍ഫില്‍ നിന്നും അവധിയില്‍ നാട്ടിലെത്തിയ നിബിന്‍ എന്ന യുവാവിനൊപ്പം നാടുവിട്ടതെന്നാണ് സംശയിക്കുന്നത്. 

പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ച് മോതിരം മാറിയതാണ്. 18 വയസ്സ് പൂര്‍ത്തിയാകുന്നതോടെ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ഇവര്‍ ഒളിച്ചോടിയത്. 

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.