Latest News

മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ മിത്തൂര്‍ ഉസ്മാന്‍ ഹാജി നിര്യാതനായി

പുത്തൂര്‍: [www.malabarflash.com] കര്‍ണാടകയിലെ പ്രമുഖ വ്യവസായിയും പുത്തിഗെ മുഹിമ്മാത്ത് കമ്മിറ്റി ഉപാധ്യക്ഷനുമായ മിത്തൂര്‍ ഉസ്മാന്‍ ഹാജി (63) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടക പുത്തൂരിലായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് നാലുമണിക്ക് മിത്തൂര്‍ ജുമാ മസ്ജിദ് പരിസരത്ത്.

ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം മില്‍ട്രി ഉസ്മാന്‍ ഹാജി എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്. കര്‍ണാടക എന്റര്‍പ്രൈസസ് എന്ന പേരില്‍ പുത്തൂരിലും പരിസരങ്ങളിലുമായി ബിസിനസ് നടത്തിവരികയായിരുന്നു.

കുംബ്രയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസിന്റെ പ്രസിഡന്റ്, മംഗലാപുരം പമ്പ്‌വെല്‍ തഖ്‌വ ഗ്രാന്റ് മസ്ജിദ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഉസ്മാന്‍ ഹാജി കര്‍ണാടകയില്‍ മര്‍കസ്, സഅദിയ്യ, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രചാരണത്തിന് മുന്നില്‍ നിന്ന നേതാവാണ്.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹാജി മുഹിമ്മാത്തിന്റെ ഉത്ഭവകാലം മുതല്‍ കമ്മിറ്റിയംഗമായും 15 വര്‍ഷത്തിലേറെ ഉപാധ്യക്ഷനായും തുടരുകയാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ വര്‍ഷം നയിച്ച കര്‍ണാടക യാത്രയുടെ സംഘാടകരില്‍ ഒരാളായിരുന്നു.

മിത്തൂരിലെ ഇബ്‌റാഹിം ഹാജി-സാറാ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: ഇബ്‌റാഹിം ഹാജി ബംഗളൂരു, അഡ്വ. മുഹമ്മദ് ശാക്കിര്‍, അബ്ദുന്നാസ്വിര്‍ (എം.ബി.ബി.എസ്. വിദ്യാര്‍ഥി), മുഹമ്മദ് സ്വാലിഹ് (എം.ബി.ബി.എസ്. വിദ്യാര്‍ഥി), ലൈല,റംല, സൗദ, ഖൗല. മരുമക്കള്‍: അഹ്മദ് ഹാജി ബംഗളൂരു, സിദ്ദീഖ് പൈവളിഗെ, ഹിദായത്തുല്ലാഹ്, മുഈനുദ്ദീന്‍ എന്‍ജിനീയര്‍, ശാനാസ്, റൈഹാന.

ഉസ്മാന്‍ ഹാജിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ബി.എസ്, അബ്ദുല്ലക്കുഞ്ഞി ഫൈസി, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: karnadaka News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.