പയ്യന്നൂര്‍ : [www.malabarflash.com] പയ്യന്നൂരില്‍ ഇലക്ട്രോണിക്സ് സര്‍വ്വിസ് സെന്റര്‍ കത്തി നശിച്ചു. വിഗാര്‍ഡിന്റെ അംഗീകൃത സെന്ററായ പയ്യന്നൂര്‍ ഗാന്ധീ പാര്ക്കിന് സമീപത്തെ സറഫ് ഇലക്ടോണിക്സ് ആണ് അഗ്നിക്കിരയായത്.
പക്കര്‍ ഹാജി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും പുലര്‍ച്ചെ മൂന്ന് മണിയോടെ പുക ഉയരുന്നത് സമീപത്തെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്നവരാണ് കണ്ടത്. അവര്‍ ഉടന്‍ പയ്യന്നൂര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു.
സ്റ്റേഷന് ഇന്‍ ചാര്‍ജ് എന്‍. കുര്യാക്കോസ്, പി. ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്സ് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമായത്. പയ്യന്നൂര്‍ പോലിസും നാട്ടുകാരും തീയണക്കുന്നതിന് സഹായം നല്കി.
നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോംപ്ലക്സാണിത്. എന്നാല്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. രാമന്തളിയിലെ ഹമീദിന്റെ ഉടമസ്ഥതയിലുള്ളതാണീ സര്‍വ്വീസ് സെന്റര്‍. 14 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Payyannur, electronic service center,fire, V-Guard, Ganghi park, pakkar haji complex, cpm area committee office, fireforce.
No comments:
Post a Comment