കാസര്‍കോട്: [www.malabarflash.com] ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാനവ്യാപകമായി ആചരിക്കുന്ന റമസാന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ റമസാന്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു.
പ്രമുഖ പ്രഭാഷകരായ മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി, ലുക്മാനുല്‍ ഹഖീം സഖാഫി പുല്ലാര, സയ്യിദ് സൈനുദ്ദീന്‍ ബുഖാരി കൂരിക്കുഴി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, എം എ ജഅ്ഫര്‍ സ്വാദിഖ് സഅദി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രഭാഷണം നടത്തും.
ഈമാസം 21,22,23 തിയതികളില്‍ കാസര്‍കോട്ടും 20,21 തിയതികളില്‍ പടന്നയിലും 27,28,29 തിയതികളില്‍ കട്ടക്കാലിലും ജൂണ്‍ 30, ജുലൈ 1,2 തിയതികളില്‍ കാഞ്ഞങ്ങാട്ടും ജൂലൈ 3,4,5,6 തിയതികളില്‍ മഞ്ചേശ്വരത്തും ഈമാസം 20,21 തിയതികളില്‍ പരപ്പ ക്ലായിക്കോട്ടും പടന്നയിലും ജൂലൈ 5,6 തിയതികളില്‍ ചെറുവത്തൂര്‍ ചാനടുക്കത്തും പ്രഭാഷണങ്ങള്‍ നടക്കും.
ജൂലൈ 20 വരെ നടക്കുന്ന ക്യാമ്പയിന്‍ ഭാഗമായി വിവിധ ഘടകങ്ങളില്‍ റമസാന്‍ മുന്നൊരുക്കം, ഇഫ്താര്‍ മീറ്റ്, ഫാമിലി സ്‌കൂള്‍, തര്‍ബിയത്ത് ക്യാമ്പ്, തസ്‌കിയത്ത് സംഗമം, സാന്ത്വനം, സിയാറത്ത് യാത്രകള്‍, ഇഅ്തികാഫ് ജല്‍സ തുടങ്ങിയവ സംഘടിപ്പിക്കും.
ജില്ലയിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന ജില്ലാ എസ് വൈ എസ് ദഅ്‌വകാര്യ സമിതി യോഗം അന്തിമരൂപം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ വാഹിദ് സഖാഫി, അശ്‌റഫ് കരിപ്പൊടി, നൗഷാദ് അഴിത്തല, നാഷണല്‍ അബ്ദുല്ല, ഹസന്‍കുഞ്ഞി മള്ഹര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
No comments:
Post a Comment