കുവൈത്ത് സിറ്റി: [www.malabarflash.com] ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍ററിന്‍െറ (ഐ.എം.സി.സി) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖമായ ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ടിനെ അനുസ്മരിച്ചു.
രാഷ്ട്രീയത്തില്‍ ധാര്‍മകിതയുടെയും ആദര്‍ശത്തിന്‍െറയും ഉദാത്ത മാതൃക കാഴ്ചവെച്ച നേതാവായിരുന്നു ഇബ്രാഹീം സുലൈമാന്‍ സേട്ട് എന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരത്തില്‍ ആദര്‍ശനിഷ്ഠ പുലര്‍ത്തുന്ന നേതാക്കളുടെ അഭാവമാണ് മുഴച്ചുനില്‍ക്കുന്നതെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
അബ്ബാസിയ ഹൈഡേന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഐ.എം.സി.സി പ്രസിഡന്‍റ് ശരീഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ശരീഫ് കൊളവയല്‍ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കര്‍, കെ.വി. മുജീബുല്ല, പി.പി. ജുനൂബ്, ശ്രീനിവാസന്‍, സത്താര്‍ കുന്നില്‍ എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ തീരുര്‍ സ്വാഗതവും അബ്ദുല്ലത്തീഫ് പല്ലിപ്പുഴ നന്ദിയും പറഞ്ഞു.
No comments:
Post a Comment