മലപ്പുറം: [www.malabarflash.com] പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് പ്രചരിപ്പിച്ച എട്ടു പേര്‍ അറസ്റ്റില്‍. സിനിമ ഇന്റര്‍നെററില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെയും കേസെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശപ്രകാരം ആന്റി പൈറസി സെല്ലാണ് കേസെടുത്തത്.
നേരത്തെ, അരീക്കോട്ടെ ഒരു സിഡി കടയില്‍നിന്നു പ്രേമം സിനിമയുടെ വ്യാജ സിഡി പിടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു മൊബൈല്‍, വീഡിയോ കടയുടമകളെ ആന്റി പൈറസി സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
ആഭ്യന്തരമന്ത്രിയെ നേരില്‍ കണ്ട് വ്യാജസിഡികള്‍ക്കെതിരെ പരാതി അറിയിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സിനിമയുടെ പൂര്‍ണരൂപം വാട്‌സ് ആപിലൂടെയും ഇന്റര്‍നെററ് സൈററുകളിലൂടെയും പ്രചരിക്കുന്നതിനെതിരെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ആന്റി പൈറസി സ്‌ക്വാഡിന്റെ നടപടി.
അരീക്കോട് സ്വകാര്യ ബസ്സ്റ്റാന്‍ഡിനുളളിലെ ഗള്‍ഫ് ബസാര്‍, സലാല മൊബൈല്‍, എ.എം. മൊബൈല്‍ കടകള്‍ പൊലീസ് പൂട്ടി സീല്‍ ചെയ്തു. സിനിയുടെ വ്യാജ കോപ്പിയില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് പകര്‍ത്തി നല്‍കിയെന്നാണ് കേസ്.
സെന്‍സര്‍ ചെയ്ത കോപ്പി പ്രചരിക്കുന്നതില്‍ വിശദ അന്വേഷണം വേണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിച്ച പ്രേമം തിയറററുകളില്‍ 25 ദിവസം പിന്നിട്ടപ്പോഴാണ് വ്യാജപ്രിന്റുകള്‍ പുറത്തുവന്നത്. കര്‍ശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
പ്രശ്‌നത്തില്‍ പിന്തുണക്കുന്നില്ലെന്ന കാരണത്താല്‍ ചലച്ചിത്ര സംഘടനകളില്‍നിന്നു അന്‍വര്‍ റഷീദ് രാജിവച്ചിരുന്നു. പരാതിപ്പെട്ടിട്ടും പിന്തുണലഭിച്ചില്ലെന്ന കാരണത്താലാണ് സംഘടനകളില്‍ നിന്ന് രാജിവയ്ക്കാന്‍ അന്‍വര്‍ തീരുമാനിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment