Latest News

പശുവിന്റെ ഹൃദയം കൊണ്ട് 81 കാരിക്ക് പുതുജീവിതം

ചെന്നൈ:[www.malabarflash.com] പശുവിന്റെ ഹൃദയകോശങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച വാല്‍വ് കൊണ്ട് 81 കാരിക്ക് പുതുജീവിതം. ഹൃദയ വാള്‍വ് ചുരുങ്ങുന്ന അസുഭവുമായി എത്തിയ ഹൈദരാബാദുകാരിക്കാണ് പശുവിന്റെ ഹൃദയം കൊണ്ട് ജീവിതം ലഭിച്ചത്. ചൈന്നെയിലെ ഫ്രോണ്ടിയര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലായിരുന്നു അത്യപൂര്‍വമായ ശസ്ത്രക്രിയ നടന്നത്.

സാധാരണയായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് തകരാറിലായ വാള്‍വ് എടുത്തു മാറ്റി പുതിയത് വച്ചു പിടിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുതിയ വാള്‍വ് പഴയതിനുള്ളില്‍ വച്ചു പിടിപ്പിക്കുകയായിരുന്നു. ഇതിനായി പശുവിന്റെ ഹൃദയ കോശങ്ങളാല്‍ നിര്‍മ്മിച്ച വാല്‍വ് നേര്‍ത്ത ഒരു കുഴലിന്റെ സഹായത്തോടെ രക്തക്കുഴലിലൂടെ കയറ്റി വച്ചുപിടിപ്പിക്കുകയായിരുന്നുവെന്ന് കാര്‍ഡിയോളജിസ്റ്റ് ഡോ.ആര്‍. അനന്തരാമന്‍ പറഞ്ഞു.

11 വര്‍ഷം മുന്‍പ് വൃദ്ധ ഹൃദയവാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. മാത്രമല്ല ഏതാനും വര്‍ഷം മുന്‍പ് അര്‍ബുദത്തിനും ചികില്‍സ തേടിയിരുന്നു. ഇവരുടെ പ്രായവും കൂടി പരിഗണിച്ച ഡോക്ടര്‍മാര്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ ഒഴിവാക്കി ഹൃദയം തുറക്കാതെ തന്നെ വാള്‍വ് വച്ചുപിടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലുപേരടങ്ങിയ സംഘം മൂന്നു മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. രോഗിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Advertisement

Keywords: National News, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.