കണ്ണൂര്‍: [www.malabarflash.com] ചികിത്സക്കായി ആശുപത്രിയിലായിരുന്ന ഗര്‍ഭിണിയായ റിമാന്‍ഡ് പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി മീനാക്ഷിയാണ് (30) ഗര്‍ഭിണികളുടെ വാര്‍ഡില്‍നിന്ന് ചാടിപ്പോയത്.
ബാത്റൂമില്പോയ മീനാക്ഷി ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വനിതാ പൊലീസ് മുട്ടിവിളിച്ചപ്പോഴാണ് പുറത്തിറങ്ങിയത്. നനഞ്ഞ വസ്ത്രങ്ങളുമായി വാര്‍ഡിലത്തെിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 5.30ഓടെയാണ് സംഭവം.കാവല്‍നിന്ന വനിതാ പൊലീസിന്‍െറ കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടത്.
ബാത്റൂമില്പോയ മീനാക്ഷി ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വനിതാ പൊലീസ് മുട്ടിവിളിച്ചപ്പോഴാണ് പുറത്തിറങ്ങിയത്. നനഞ്ഞ വസ്ത്രങ്ങളുമായി വാര്‍ഡിലത്തെിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു.
പ്രതിയെ കണ്ടത്തൊന്‍ അന്വേഷണം ഊര്‍ജിതമാക്കി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസമാണ് അണുബാധയെ തുടര്‍ന്ന് മീനാക്ഷിയെ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സക്കായി വനിതാ ജയിലില്‍നിന്ന് കൊണ്ടുവന്നത്.

കുന്ദമംഗലത്തുനടന്ന ഒരു മോഷണക്കേസിലാണ് മീനാക്ഷിയെ റിമാന്‍ഡ് ചെയ്തത്. ജില്ലാ ആശുപത്രിയില്‍ വനിതാ തടവുകാര്‍ക്ക് പ്രത്യേക സെല്ലില്ലാത്തത് നേരത്തേതന്നെ പരാതിക്കിടയാക്കിയിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment