ലക്‌നൗ: [www.malabarflash.com] കോഴി കൊത്തിയതിനെ തുടര്‍ന്ന് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ കേണിഗഞ്ചില്‍ നിന്നാണ് റിപ്പോര്‍ട്ട്.
Keywords: National News, Malabarflash, Malabar news, Malayalam News
സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിയുടെ ഉടമയേയും അദ്ദേഹത്തിന്റെ മകനെയും അറസ്റ്റു ചെയ്തു. 17കാരനായ അയല്‍വാസിയെ കോഴി കൊത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കോഴിയെ ഇയാള്‍ കാല്‌കൊണ്ട് തട്ടിയത്രെ. ഇതില്‍ പ്രകോപിതനായ കോഴിയുടെ ഉടമയും മകനും 17കാരനെ തല്ലിയതോട് കൂടിയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
പിന്നീട് 17കാരന്റെ കുടുംബം ഇതിനെ ചോദ്യം ചെയ്തു രംഗത്തുവന്നു. മറ്റൊരു വിഭാഗം കോഴിയുടെ ഉടമയുടെ ഭാഗത്തും നിലയുറപ്പിച്ചതോടെ ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ഇപ്പോള്‍ രംഗം ശാന്തമായിട്ടുണ്ട്. പ്രദേശം പൊലീസ് കാവലിലാണ്. അതേസമയം ഇനിയൊരു പ്രശ്‌നമുണ്ടാക്കാന്‍ ഇടവരുത്താതെ കോഴിയെവളര്‍ത്തണമെന്ന് പൊലീസ് ഉടമസ്ഥനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
No comments:
Post a Comment