നാഗ്പൂര്‍: [www.malabarflash.com] ഒരു രാവും പകലും നീണ്ട നാടകീയ നിയമ നടപടികള്‍ക്കൊടുവില്‍ മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ നാഗ്പൂര്‍ ജയിലില്‍തൂക്കിലേറ്റി. ഉപാധികളോടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സഹോദരന്‍ സുലൈമാന്‍ മൃതദേഹം ഏറ്റുവാങ്ങി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും. മേമന്റെ കുടുംബത്തിന്റെ മാഹിമിലെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരിക. അടുത്ത ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും മാത്രം മൃതദേഹം കാണാം. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൃതദേഹം ജയില്‍ വളപ്പില്‍ മറവുചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ ഉപാധികള്‍ അംഗീകരിച്ചതോടെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
യാക്കൂബ് മേമന്റെ 53ാം ജന്മദിനത്തിലാണ് തൂക്കിലേറ്റിയത്. 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നതായിരുന്നു മേമനെതിരായ കുറ്റം. ടാഡ കോടതി വധ ശിക്ഷക്ക് വിധിച്ച 11 പേരില്‍ 10 പേരുടെ വധശിക്ഷ അപ്പീലില്‍ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. വധശിക്ഷയില്‍ നിന്ന് ഇളവു നേടാന്‍ മേമനും കുടുംബവും പൊതുപ്രവര്‍ത്തകരും അഭിഭാഷകരും നടത്തിയ നിയമയുദ്ധങ്ങളെല്ലാം പരാജയപ്പെട്ടു.
വ്യാഴാഴ്ച കാലത്ത് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് തിരുത്തല്‍ ഹരജിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പുറപ്പെടുവിച്ച സ്‌റ്റേ നീക്കി. ഇതോടെ നടപടി ക്രമങ്ങളില്‍ വീഴ്ച ചൂണ്ടിക്കാട്ടിവധശിക്ഷ നിര്‍ത്തി വെക്കണമെന്ന മേമന്റെ ഹരജി തള്ളപ്പെട്ടു. യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ദയാഹരജി മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും തള്ളി.

ബുധനാഴ്ച രാഷ്ട്രപതിക്ക് നല്‍കിയ മറ്റൊരു ദയാഹരജി തുടര്‍നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചെങ്കിലും മന്ത്രാലയം പ്രണബ് മുഖര്‍ജിക്ക് തിരിച്ചയച്ചു. വിധിയെതുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഇതേതുടര്‍ന്നാണ് രാത്രി വൈകി ദയാഹരജി തള്ളിയതായി രാഷ്ട്രപതിയുടെ പ്രഖ്യാപനമുണ്ടായത്.
സുപ്രീംകോടതി വിധിക്കുപിന്നാലെ ദയാഹരജിയില്‍ തിരക്കിട്ട് തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതി എതിരായിരുന്നെന്നാണ് വിവരം. അദ്ദേഹത്തിന് വിധിപ്പകര്‍പ്പ് കിട്ടിയിരുന്നുമില്ല. തുടര്‍ന്നാണ് സര്‍ക്കാറിന്റെ അഭിപ്രായംതേടി രാഷ്ട്രപതി ദയാഹരജി ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയച്ചത്. രണ്ടാമത് ദയാഹരജി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതോടെ രാഷ്ട്രപതി ഹരജിനിരസിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് നല്‍കിയ ദയാഹരജിയും നിരസിക്കപ്പെട്ടു.
അര്‍ധ രാത്രിയോടെ മേമന്റെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ആനന്ദ് ഗ്രോവര്‍, വൃന്ദാ ഗ്രോവര്‍ എന്നിവര്‍ അസാധാരണമായ ഒരു നീക്കത്തില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനെ വസതിയില്‍ ചെന്നു കണ്ട് ദയാഹരജി തള്ളിയ സാഹചര്യത്തില്‍ 14 ദിവസത്തേക്ക് വധശിക്ഷ നടപ്പാക്കരുതെന്ന ഹരജി സമര്‍പ്പിച്ചു . മൂന്നംഗ ബെഞ്ച് ഉടനെ തന്നെ വീണ്ടും ചേരണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

സുപ്രീംകോടതി രജിസ്ട്രാര്‍ ജഡ്ജിമാരുടെ വീടുകളില്‍ ആളെ അയച്ച് ഉറക്കത്തില്‍ നിന്ന് അവരെവിളിച്ചുണര്‍ത്തി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ അടിയന്തിര സിറ്റിങ് നടത്തി. അറ്റോര്‍ണി ജനറലിനെയും വിളിച്ചു വരുത്തി.മേമന്റെ അഭിഭാഷകരുടെ വാദങ്ങള്‍ തള്ളി പുലര്‍ച്ചെ അഞ്ചു മണിയോടെ ഹരജി തീര്‍പ്പാക്കി. തൊട്ടു പിന്നാലെ നാഗ്പൂര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കി.
ചീഫ്ജസ്റ്റിസിന്റെ വസതിയില്‍ അസാധാരണ നിയമ നടപടികള്‍ നടക്കുമ്പോള്‍ നാഗ്പൂര്‍ ജയിലില്‍ വധശിക്ഷയുടെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു . പുലര്‍ച്ചെ മൂന്നര മണിയോടെ യാക്കൂബ് മേമനെ വിളിച്ചുണര്‍ത്തി. ചൂടുവെള്ളത്തില്‍ കുളിച്ച ശേഷം മേമന് ലഘുഭക്ഷണം നല്‍കി. തുടര്‍ന്ന് ഖുര്‍ആന്‍ പാരായണവും നമസ്‌കാരവും.
മഹാരാഷ്ട്ര ജയില്‍ എ.ഡി.ജി.പി മീര ബോര്‍വങ്കരും മുംബൈ ഭീകരാക്രമണകേസ് പ്രതി അജ്മല്‍ കസബിനെ തൂക്കി കൊന്നതിനു നേതൃത്വം വഹിച്ച ജയില്‍ എസ്.പി യോഗേഷ് ദേശായിയും ചേര്‍ന്ന് മേമനെ കഴുമരത്തിലേക്ക് കൊണ്ടു പോയി. ആറര മണിയോടെ തൂക്കിലേറ്റി.
നിയമത്തിന്റെ എല്ലാ സൗകര്യങ്ങളും നല്‍കിയ ശേഷമാണ് മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. എന്നാല്‍ അസാധാരണമായ തിടുക്കം കാട്ടി എന്നാണ് പൊതുപ്രവര്‍ത്തകരുടെയും വധശിക്ഷയെ എതിര്‍ക്കുന്നവരുടെയും ആക്ഷേപം.
1993ല്‍ മുംബൈയില്‍ നടന്ന 13 സ്‌ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹിം ടൈഗര്‍ മേമനിലൂടെ നടപ്പാക്കിയസ്‌ഫോടനത്തിന് ഒത്താശ ചെയ്‌തെന്നാണ്യാക്കൂബ് മേമനു മേല്‍ ആരോപിക്കപ്പെട്ട കുറ്റം.സംഭവം നടക്കുന്നതിനു മുന്‍പ് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട മേമന്‍ ഒരു കൊല്ലത്തിനു ശേഷം തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. പിതാവ് അബ്ദുറസാക്ക് മേമനും മാതാവും മറ്റു സഹോദരങ്ങളും ബന്ധുക്കളും കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് യാക്കൂബ് കീഴടങ്ങിയത്.

21 കൊല്ലത്തെ ജയില്‍ ശിക്ഷക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. മികച്ചചാര്‍ട്ടേഡു അക്കൗണ്ടന്റ് ആയിരുന്ന യാക്കൂബ് മേമനാണ് ടൈഗര്‍ മേമന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. സഹോദരന്‍ ചെയ്ത കുറ്റത്തിനാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്ന് മേമന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
കേസില്‍ മാപ്പുസാക്ഷിയാകാമെന്ന പ്രതീക്ഷയിലാണ് മേമന്‍ കീഴടങ്ങിയതെങ്കിലും കൃത്യം നടത്തിയവര്‍ക്ക് സാമ്പത്തിക സഹായവും രക്ഷപ്പെടാനുള്ള യാത്രാ സഹായവും ചെയ്തതായി തെളിഞ്ഞ സാഹചര്യത്തില്‍ സി.ബി.ഐ അതിനു അനുവദിച്ചില്ല.
No comments:
Post a Comment