റിയാദ്: [www.malabarflash.com] മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ് പിടികൂടിയ മലയാളിയെ നിരപരാധിയാണെന്ന് തെളിഞ്ഞ് വിട്ടയച്ചു. കോഴിക്കോട് വടകര നാദാപുരം പുറമേരി സ്വദേശി പാറച്ചാലില്‍ വിജയനാണ് (48) ഒരു കുറ്റവും ചെയ്യാതെ മൂന്നാഴ്ച റിയാദ് മലസിലെ ജയിലില്‍ കിടന്ന ശേഷം ചൊവ്വാഴ്ച മോചിതനായത്.
ട്രക്ക് ഡ്രൈവറായ വിജയന്‍െറ ഇസുസ് ട്രക്ക് മൂന്നാഴ്ച മുമ്പ് രണ്ട് അറബ് പൗരന്മാര്‍ വാടകക്ക് വിളിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. അവര്‍ നല്‍കിയ സാധാന സാമഗ്രികളുടെ ലോഡ് വാഹനത്തില്‍ കയറ്റി അവരെയും കൂട്ടി യാത്ര തുടരുമ്പോള്‍ മലസില്‍ വെച്ച് പൊലീസ് വണ്ടി തടഞ്ഞ് പിടികൂടുകയായിരുന്നു.
ദമ്മാമില്‍ നിന്നെത്തിയ അറബ് പൗരന്മരെ അവിടം മുതല്‍ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പിന്തുടരുകയായിരുന്ന പൊലീസ് വിജയന്‍െറ വണ്ടിയില്‍ ഇവര്‍ കയറുന്നത് കണ്ട് പിന്നാലെ എത്തി പിടികൂടുകയായിരുന്നു.
അറബ് പൗരന്മാര്‍ മയക്കുമരുന്ന് കടത്ത് നടത്തുകയാണെന്നാണ് പൊലീസിന് കിട്ടിയ രഹസ്യ വിവരം. വിജയന്‍െറ ട്രക്കില്‍ കയറ്റിയതും മയക്കുമരുന്നാണെന്നായിരുന്നു പൊലീസിന്‍െറ ധാരണ.
തുടര്‍ന്നാണ് ഇവരെ പിടികൂടി ജയിലില്‍ അടച്ചത്. വിശദമായ അന്വേഷണത്തില്‍ വിജയന്‍ നിരപരാധിയാണെന്നും അറബ് പൗരന്മാര്‍ വാഹനം വാടകക്ക് വിളിച്ച ബന്ധം മാത്രമേയുള്ളൂവെന്നും പൊലീസ് കണ്ടത്തെി. തുടര്‍ന്നായിരുന്നു ജയില്‍ മോചനം.
തുടര്‍ന്നാണ് ഇവരെ പിടികൂടി ജയിലില്‍ അടച്ചത്. വിശദമായ അന്വേഷണത്തില്‍ വിജയന്‍ നിരപരാധിയാണെന്നും അറബ് പൗരന്മാര്‍ വാഹനം വാടകക്ക് വിളിച്ച ബന്ധം മാത്രമേയുള്ളൂവെന്നും പൊലീസ് കണ്ടത്തെി. തുടര്‍ന്നായിരുന്നു ജയില്‍ മോചനം.
വിജയന്‍ പൊലീസ് പിടിയിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് ആ വിവരം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അറിഞ്ഞത്. വാഹനവുമായി ജോലിക്ക് പോയ വിജയനെ കാണാതായതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വ്യാപക അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ആ അന്വേഷണത്തിനൊടുവിലാണ് മലസ് ജയിലിലുണ്ടെന്ന് കണ്ടത്തെിയത്.
മയക്കുമരുന്ന് കേസിലാണ് പിടിയിലായതെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ആശങ്കയിലായിരുന്നു. സംഭവത്തിന് സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസിന്‍െറ സത്യസന്ധമായ അന്വേഷണം ഒരു നിരപരാധിയുടെ മോചനത്തിന് സഹായകമാകുകയായിരുന്നു.
വിജയനെ കാണാതയ ഉടനെ കോഴിക്കോട് ഒ.ഐ.സി.സി ഭാരവാഹി ജയപ്രദീഷ്, സുഹൃത്തുക്കളായ ദിനേഷ്, മുസ്തഫ, രാജീവ്, പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചി എന്നിവര്‍ വ്യാപക അന്വേഷണവുമായി രംഗത്തിറങ്ങിയിരുന്നു. ജയിലില്‍ ഉണ്ടെന്ന് കണ്ടത്തെിയപ്പോള്‍ മോചനശ്രമത്തിനും ഇവര്‍ മുന്നിലുണ്ടായിരുന്നു. തന്‍െറ മോചനത്തിനുവേണ്ടി പരിശ്രമിച്ചവരെ ജയിലില്‍നിന്നിറങ്ങിയ ശേഷം വിജയന്‍ നന്ദി അറിയിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment