Latest News

കെ.സി.എഫിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരം: ഡോ: ഇസ്മായീല്‍

ദുബൈ: [www.malabarflash.com] സോഷ്യല്‍ മീഡിയയെ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ കസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് (കെ.സി.എഫ്) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്നും, സോഷ്യല്‍ മീഡിയയിലെ ഇത്തരം കാരുണ്യ പ്രവര്‍ത്തങ്ങള്‍ മറ്റു സംഘടനകള്‍ അനുകരിക്കണമെന്നും ഡോ: ഇസ്മായീല്‍ മൊഗ്രാല്‍ പ്രസ്താവിച്ചു. 

കെ.സി.എഫ് നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബായിലെ റാഫി ഹോട്ടലില്‍ ഇഫ്ത്താര്‍ മീറ്റിനൊപ്പം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. നൗസു കെ.എം. അധ്യക്ഷത വഹിച്ച യോഗം കെ.എം.സി.സി. നേതാവ് ഹനീഫ് കല്‍മട്ട ഉദ്ഘാടനം ചെയ്തു. സക്കീര്‍ കമ്പാര്‍ പ്രാര്‍ത്ഥനയും സുബൈര്‍ ഉദുമ ഖിറാഅത്തും അവതരിപ്പിച്ചു.

മുനി ഉര്‍മി, റൈമു നെക്കര, സുല്‍ഫി ഷേനി, ഫൈസല്‍ ഐവ, ഹാഷിം കീഴൂര്‍, ഷാന്‍ റഹ്മാന്‍, അബ്ദുല്ല നടക്കുന്നില്‍, സാദിഖ് കുണ്ടാര്‍, മുഹമ്മദ് ആലംബാടി, എം.ജി.അബ്ദുല്‍ ഖാദര്‍, കെ.കെ. ജുനൂ വെസ്റ്റ്, അന്താസ് എന്നിവര്‍ സംസാരിച്ചു. ജലാല്‍ തായല്‍ സ്വാഗതവും, ഗരീബ് നവാസ് നന്ദിയും പറഞ്ഞു.

Advertisement

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.