ദേളി:[www.malabarflash.com] വിശുദ്ധ റമസാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ നൂറുല്‍ ഉലമാ നഗരിയില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടക്കം കുറിക്കും. 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും. 10 മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിന് ശാഫി സഖാഫി ഏണിയാടി നേതൃത്വം നല്‍കും.
ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ങപ്രാര്‍ഥന നടത്തും. വൈകിട്ട് നാലുമണിക്ക് ജലാലിയ്യ ദിക്ര്‍ഹല്‍ഖആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സ്വാലിഹ് സഅദി എന്നിവര്‍ നേതൃത്വം നല്‍കും.
ശേഷം നടക്കുന്ന തൗബാ മജ്‌ലിസിന് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. അവ്വാബീന്‍, തസ്ബീഹ്, തറാവീഹ് നിസ്‌കാരശേഷം നടക്കുന്ന സമാപന സംഗമത്തില്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഉത്‌ബോധനം നടത്തും.
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ ഹാദി ചെമനാട്, സയ്യിദ് ജലാലുദ്ദീന്‍ സഅദി, സയ്യിദ് യു പി എസ് തങ്ങള്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment