തൃശൂര്‍: [www.malabarflash.com] ഏഴ് പതിറ്റാണ്ടോളം മാപ്പിളപ്പാട്ടിനെ ഉപാസിക്കുകയും പാരമ്പര്യ പ്രയാണ വീഥിയില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഗായകനും രചയിതാവും സംഗീതജ്ഞനുമായി പ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്ത കെ.ജി സത്താര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു.
1970 കളില്‍ ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും ആകാശവാണിയിലും തുറന്ന വേദികളിലും തരംഗമായിത്തീര്‍ന്ന കെ.ജി സത്താര്‍ മാപ്പിളപ്പാട്ടിലെ ഇതിഹാസമായി അറിയപ്പെട്ടു. പാവറട്ടി-പൂവ്വത്തൂരിലെ വീട്ടില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ വിശ്രമജീവിതത്തിലായിരുന്നു.
ഗ്രാമഫോണ്‍ റിക്കാര്‍ഡില്‍ മലയാളത്തില്‍ ആദ്യമായി പാടിയ പ്രസിദ്ധ ഗായകന്‍ ഗുല്‍മുഹമ്മദിന്റെ മകനാണ്. 19 ാം നൂറ്റാണ്ടില്‍ ഗുജറാത്തിലെ കച്ചില്‍ നിന്ന് കൊച്ചിയിലെ മുസ്‌ലിം പള്ളിയില്‍ ഖാസിയായെത്തിയ ഖുറൈഷി വംശജരുടെ തലമുറക്കാരനാണ്. 600 ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി സംഗീതമിട്ട് പാടിയിട്ടുണ്ട്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുനെല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും. ഭാര്യ: മറിയുമ്മ, മക്കള്‍: സലീംസത്താര്‍ (സിനിമാ നിര്‍മ്മാതാവ്), ഖമറുദ്ദീന്‍, നൗഷാദ്, ജമീന.
ചലച്ചിത്ര, നാടക രംഗമുള്‍പ്പെട്ട മുഖ്യധാരാ ഗാനാലാപനത്തിന് അവസരം കൈവന്നപ്പോഴും അപകര്‍ഷതയൊട്ടുമില്ലാതെ മാപ്പിളപ്പാട്ടിനെ ഉയര്‍ത്തിക്കാട്ടി സഞ്ചരിച്ചു അദ്ദേഹം. കുലീനമായ പെരുമാറ്റവും കലയോടുള്ള സമര്‍പ്പണവും കൊണ്ട് തന്റെ സമകാല ചരിത്രത്തില്‍ ഗോപുരസമാന വ്യക്തിത്വമായി കെ.ജി. സത്താര്‍ ഉയര്‍ന്നു നിന്നു.
പൂവത്തൂര്‍ സെന്റ് ആന്റണീസ് ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലെ കൃഷ്ണന്‍കുട്ടി ഭാഗവതരില്‍ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ചു. എം.എസ്. ബാബുരാജ്, രാമുകാര്യാട്ട്, ടി.കെ. പരീക്കുട്ടി, മൊയ്തു പടിയത്ത് തുടങ്ങിയവരുമായുള്ള അടുപ്പം മലയാള സംഗീതമേഖലയിലേക്ക് അടുപ്പിച്ചു.

1942ല്‍ മദ്രാസിെലത്തി ആദ്യ ഗ്രാമഫോണ്‍ റെക്കൊഡിങ് നടത്തി. സംഗീതാധ്യാപന കൃതിയടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചു. അറുപതുകളിലും എഴുപതുകളിലും ഗ്രാമഫോണ്‍ റെക്കോഡുകളില്‍ നിറഞ്ഞുനിന്നിരുന്ന ശബ്ദമായിരുന്നു കെ ജി സത്താറിന്റേത്. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു.സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ ആദ്യകാല സംഗീത ഗുരുവാണ്.
കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ/ ഹസ്ബീ റബ്ബീ ജല്ലല്ലാഹ് /മക്കം കാണുവാന്‍ കഅ്ബ ചുറ്റുവാന്‍ കില്ല പിടിച്ചങ്ങ് കേഴുവാന്‍...''സീനത്തുള്ളൊരു പെണ്ണാണ് / പൂതിപെരുത്തു പഠിപ്പിച്ചത് നാട്ടിലെ ..''ഏക ഇലാഹിന്റെ കരുണാകടാക്ഷത്താല്‍/എഴുതിയ കത്തുകിട്ടി എന്റെ സഖീ...'' മക്കത്തു പോണോരെ ഞങ്ങളെ കൊണ്ടുപോണേ...' തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ സത്താറിന്റേതാണ്.

Keywords: kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment