കാഞ്ഞങ്ങാട്: [www.malabarflash.com] നാടെങ്ങും പെരുന്നാള്‍ ആഘോഷിക്കുമ്പോഴും ദേശീയ പാതയോരത്ത് പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ കൂരയിലിരുന്ന് മൈമൂന കരയുകയായിരുന്നു. പഴുപ്പ് ബാധിച്ച് അറ്റുപോയ ഇരുകാലുകളുടെയും വിരലുകളിലേക്ക് നോക്കി വേദന സഹിക്കാനാകാതെയാണ് മൈമൂന കരഞ്ഞത്.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് സമീപത്തെ കാടു നിറഞ്ഞ പുറമ്പോക്ക് ഭൂമിയില്‍ ഒന്നര വര്‍ഷമായി പുറംലോകമറിയാതെയാണ് ഈ ദമ്പതികളുടെ ജീവിതം. കാഞ്ഞങ്ങാട്ടെ തണല്‍ കൂട്ടായ്മയാണ് പെരുന്നാള്‍ ദിനത്തില്‍ ഇവര്‍ക്ക് ഭക്ഷണമെത്തിച്ചത്.
കണ്ണൂര്‍ സ്വദേശിയായ രാജന്‍ 18 വര്‍ഷം മുമ്പാണ് മൈമൂനയെ ജീവിതസഖിയാക്കി.ത്. ഇപ്പോള്‍ 40 വയസ്സുള്ള മൈമൂനയുടെ ജീവിതം തകര്‍ത്തത് പ്രമേഹ രോഗമാണ്. കാലിലെ പഴുപ്പ് എല്ലുകളെ ബാധിച്ചു. ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും താല്‍ക്കാലിക ശമനം മാത്രമായിരുന്നു നല്‍കിയത്. കാല്‍വിരലുകളില്‍ പഴുപ്പ് ബാധിച്ചതോടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. രോഗബാധിതനായ രാജനാണ് പ്രാഥമിക കാര്യം നിര്‍വ്വഹിക്കാന്‍ പോലും മൈമൂനയ്ക്ക് തുണയാകുന്നത്.
പള്ളികളില്‍ നിന്നുള്ള ചെറിയ സഹായങ്ങളാണ് ഈ രണ്ടു ജീവിതങ്ങളെ മുന്നോട്ട് നയിക്കുന്നത്. നല്ല ചികില്‍സ കിട്ടിയാല്‍ മൈമൂനയെ ജീവിതത്തിലേക്ക് തിരിച്ച് നടത്തിക്കാന്‍ കഴിയുമെന്നും അതിന് സുമനസ്സുകള്‍ സഹായവുമായി എത്തുമെന്നുമാണ് രാജന്റെ പ്രതീക്ഷ.
കാനറാ ബാങ്ക് പെരിയ ശാഖയില്‍ 4111101002946 നമ്പര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ് കോഡ് : സി.എന്‍.ആര്‍.ബി 000411
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment