Latest News

കണ്ണൂരിലെ 35 പവന്‍ മോഷണം: കള്ളന്‍ കപ്പലില്‍ത്തന്നെ

കണ്ണൂര്‍: [www.malabarflash.com] വീട്ടില്‍നിന്നു 35 പവന്‍ സ്വര്‍ണം മോഷണം പോയെന്ന ദമ്പതികളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ കള്ളന്‍ കപ്പലില്‍ത്തന്നെയാണെന്നു കണെ്ടത്തി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ദമ്പതികളുടെ മകനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ സ്വര്‍ണം എടുത്തതു താന്‍ തന്നെയാണെന്നു മൊഴി നല്‍കുകയായിരുന്നു.

മേലെചൊവ്വ പാതിരിപ്പറമ്പിലായിരുന്നു സംഭവം. തന്റെ കൈക്കു വെട്ടി പരിക്കേല്‍പ്പിച്ചശേഷം മോഷ്ടാവ് 35 പവന്‍ സ്വര്‍ണാഭരണം എടുത്തുകൊണ്ടുപോയെന്നായിരുന്നു ഹൈദരാബാദില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ മകന്‍ മാതാപിതാക്കളോടു പറഞ്ഞത്.

സംഭവദിവസം മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. തുടര്‍ന്നു കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തിനെത്തിയ പോലീസിന് ഇവരുടെ മകനായ വിദ്യാര്‍ഥിയുടെ കൈയിലെ മുറിവില്‍ സംശയം തോന്നി. കൈയിലെ മുറിവിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ വെട്ടേറ്റാലുണ്ടാകുന്ന മുറിവുമായി സാമ്യമില്ലെന്നു മനസിലായി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലായിരുന്നു കുറ്റസമ്മതം. 

മകന്റെ മൊഴി മാതാപിതാക്കളെ അറിയിച്ചപ്പോള്‍ ഇരുവരും കരഞ്ഞുകൊണ്ടു കേസെടുക്കരുതെന്നു പോലീസിനോട് അപേക്ഷിക്കുകയായിരുന്നു. പരാതി പിന്‍വലിച്ചു കേസിന്റെ പൊല്ലാപ്പില്‍നിന്ന് ഇവര്‍ തലയൂരുകയും ചെയ്തു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.