Latest News

സ്‌കൂള്‍ ബസില്‍നിന്നു തെറിച്ചുവീണ് എല്‍കെജി വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: [www.malabarflash.com] എല്‍കെജി വിദ്യാര്‍ഥി സ്‌കൂള്‍ ബസില്‍നിന്നു തെറിച്ചുവീണു മരിച്ചു. ചന്ദനക്കാംപാറ ചെറുപുഷ്പം സ്‌കൂള്‍ വിദ്യാര്‍ഥിയും കാരിക്കൊമ്പില്‍ അഭിലാഷ്-സോണിയ ദമ്പതികളുടെ ഏക മകനുമായ ഗോഡ്‌വിന്‍ (നാല്) ആണു മരിച്ചത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞു 3.40ഓടെ സ്‌കൂള്‍ ബസില്‍ വീട്ടിലേക്കു മടങ്ങവെ വീടിനു സമീപമായിരുന്നു അപകടം. ബസ് ഗട്ടറില്‍ വീണപ്പോള്‍ കുട്ടി പിന്‍വാതിലിലൂടെ തെറിച്ചു പുറത്തേക്കു വീഴുകയായിരുന്നു. ബസിന്റെ വാതിലിനരികില്‍ അധ്യാപകന്‍ ഉണ്ടായിരുന്നെങ്കിലും രക്ഷിക്കാനായില്ല. 

റോഡിലേക്കു വീണ ഗോഡ്‌വിന്റെ ശരീരത്തില്‍ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. 
Advertisement

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.