കണ്ണൂര്‍: [www.malabarflash.com] ചാല പൊതുവാച്ചേരിയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരണമടഞ്ഞു. പൊതുവാച്ചേരി പാക്കാട് മുക്കില്‍ പ്രേമന്റെ പീടികയ്ക്ക് സമീപം ജസ്‌ന മന്‍സിലില്‍ സുബൈര്‍ (50), കൊല്ലന്റെ വളപ്പില്‍ ബാബു (42) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.
സുബൈറിന്റെ വീട്ടിലേക്ക് വീണ മണ്ണ് മാറ്റുന്നതിനിടയിലായിരുന്നു അപകടം. സുബൈറിന്റെ വീട് ഒരു വലിയ കുന്നിന്റെ താഴെയാണ്. കുറച്ചുഭാഗത്തെ മണ്ണ് നീക്കം ചെയ്ത് സ്ഥലം നിരപ്പാക്കിയാണ് സുബൈര്‍ വീട് പണിതത്. എന്നാല്‍ പിറകിലെ കുന്നില്‍ നിന്ന് നിരന്തരം മണ്ണിടിഞ്ഞ് വീഴാറുണ്ട്.
കുന്നിടിച്ച് മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ വില്ലേജ് ഓഫീസറെയും റവന്യൂ അധികൃതരെയും പലതവണ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് തഹസില്‍ദാറെയും കണ്ടിരുന്നു. എന്നാല്‍ നിയമത്തിന്റെ നൂലാമാലകളും മണ്ണെടുക്കുന്നതിലെ സാങ്കേതികത്വവും കാരണം അനുമതി ലഭിച്ചില്ല.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment