ഡെറാഡൂണ്‍: [www.malabarflash.com] വിവാഹത്തലേന്ന് വിരുന്നിനിടെ, അര്‍ധരാത്രി കഴിഞ്ഞും നീണ്ട ഗാനമേള നിര്‍ത്താന്‍ നിര്‍ദേശിച്ച വരന്റെ അച്ഛനെ ഒരുസംഘം യുവാക്കള്‍ വെടിവെച്ചുകൊന്നു. ഹരിദ്വാറിലെ സാകോതി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.
വരന്റെ വീട്ടില്‍ വിവാഹാഘോഷത്തിന് പൊലിമയേറ്റാനാണ് ഗാനമേള സംഘടിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ഒരുസംഘം യുവാക്കള്‍ വേദിയിലെ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച് രംഗം കൊഴുപ്പിച്ചു. രാവേറെ ചെന്നതോടെ, വിവാഹത്തിനുള്ള ചടങ്ങുകള്‍ തുടങ്ങാറായെന്നും ഇനി പാട്ടുനിര്‍ത്താമെന്നും വരന്റെ അച്ഛന്‍ വിശ്വാസ് റാം നിര്‍ദേശിച്ചു. എന്നാല്‍, കുറച്ച് പാട്ടുകൂടി പാടിയിട്ട് നിര്‍ത്തിയാല്‍ മതിയെന്നായി യുവാക്കള്‍. തര്‍ക്കം മൂത്തതോടെയാണ് സംഘത്തിലെ ഒരാള്‍ വിശ്വാസ് റാമിനുനേരെ വെടിവെച്ചത്. പോലീസെത്തി അടുത്ത ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഘത്തിലുണ്ടായിരുന്ന തേലുറാം, മദന്‍പാല്‍, സുമിത് സിങ് തുടങ്ങിയ യുവാക്കളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. പോലീസെത്തുംമുമ്പ് നാട്ടുകാരും വരന്റെ ബന്ധുക്കളും ചേര്‍ന്ന് 'കൈകാര്യം' ചെയ്ത ഇവര്‍ ഇപ്പോള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

No comments:
Post a Comment