പയ്യന്നൂര്‍:[www.malabarflash.com] മോഷണക്കുറ്റം ആരോപിച്ച് ആട് കച്ചവടക്കാരന്‍ കടയ്ക്കുള്ളില്‍ അടച്ചിട്ട ബാലനെ തൂങ്ങി മരിച്ചനിലയില്‍ കണെ്ടത്തി. ആലക്കോട് മൂന്നാംകുന്ന് സ്വദേശിയും പാലക്കോട് മുസ്‌ലിം പള്ളിക്കു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായി ഫാത്തിമയുടെ മകന്‍ ഇസ്ഹാക്കിനെ (17) യാണ് ജോലി ചെയ്യുന്ന കടയ്ക്കകത്തു തൂങ്ങി മരിച്ചനിലയില്‍ കണെ്ടത്തിയത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആട് വ്യാപാരിയും കടയുടമയുമായ പാലക്കോട്ടെ പി.വി. മുഹമ്മദ് കുഞ്ഞി (55), ഇയാളുടെ സുഹൃത്ത് മൂസാന്‍ (44) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് കുഞ്ഞിയുടെ കടയിലെ സഹായിയാണു മരിച്ച ഇസ്ഹാക്ക്. മൂന്നു ദിവസം മുമ്പ് കടയ്ക്കുള്ളില്‍ വസ്ത്രത്തിനടിയിലായി സൂക്ഷിച്ചിരുന്ന 60,000 രൂപ കാണാതായെന്നും പണം ഇസ്ഹാക്ക് എടുത്ത് ഒരു യുവതിക്കു കൊടുത്തെന്നുമായിരുന്നു ആരോപണം.

യുവതിയോടു പണം വാങ്ങിക്കാനായി പോകുന്നെന്നു പറഞ്ഞ മുഹമ്മദ് കുഞ്ഞിയും മൂസാനും ഇസ്ഹാക്കിനെ ആടുകളെ സൂക്ഷിക്കുന്ന കടയ്ക്കുള്ളിലാക്കി ഷട്ടര്‍ അടയ്ക്കുകയായിരുന്നു. കുട്ടിയെ കടയ്ക്കുള്ളിലാക്കി ഷട്ടര്‍ താഴ്ത്തുന്നതു കണ്ടവരോടു പണം കവര്‍ന്നു യുവതിക്കു നല്‍കിയിട്ടുണെ്ടന്നും അവരില്‍നിന്നു പണം വാങ്ങി വരുന്നതുവരെ ആരും ഷട്ടര്‍ തുറക്കരുതെന്നും താക്കീത് നല്‍കി.
ഏറെ നേരം കഴിഞ്ഞിട്ടും മുഹമ്മദ് കുഞ്ഞി തിരിച്ചു വരാത്തതിനെ തുടര്‍ന്നു പരിസരത്തുണ്ടായിരുന്നവര്‍ ഷട്ടര്‍ തുറന്നപ്പോഴാണ് ഇസ്ഹാക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തിയത്. പരിയാരത്ത് വച്ച് ഇയാള്‍ ഇസ്ഹാക്കിന്റെ ഉമ്മയുമായി വാക്കേറ്റം നടത്തി കടന്നു കളയാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. മൂസാനെ പോലീസ് പാലക്കോട്ടുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ആലക്കോട്ടുനിന്ന് എട്ടു വര്‍ഷം മുമ്പ് പാലക്കോട്ടെത്തിയതാണ് മുഹമ്മദ് കുഞ്ഞി. മാസങ്ങള്‍ക്ക് മുമ്പു തളിപ്പറമ്പില്‍ അവിഹിതബന്ധത്തിന്റെ പേരില്‍ ഇയാള്‍ നാട്ടുകാരുടെ പിടിയിലായിരുന്നു. അന്നു കൂടെയുണ്ടായിരുന്ന യുവതിയെ ഇയാള്‍ വിവാഹം കഴിക്കാമെന്നു പറഞ്ഞു കൂടെക്കൂട്ടുകയുമായിരുന്നു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment