പൊട്ടിവീണു കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഷാഹിനയെ തലശേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലാണു വൈദ്യുത ലൈന്‍ പൊട്ടിവീണത്. ഇക്കാര്യം പരിസരവാസികള്‍ ധര്‍മടം കെഎസ്ഇബി ഓഫീസില്‍ അറിയിച്ചിരുന്നു.
എന്നാല്‍, കെഎസ്ഇബി ജീവനക്കാര്‍ അറ്റകുറ്റപ്പണിക്കായി എത്തുന്നതിനു മുമ്പ് അപകടം സംഭവിക്കുകയായിരുന്നു.
മക്കള്‍: ഹസ്മിന, ഫൈന, താസിക്, അനസ്, ഫൗമിത. മരുമകന്‍: ആഷിഖ്. സഹോദരങ്ങള്‍: ഫൈസല്‍, ഫിറോസ്, സീനത്ത്, ഷഹാന. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മരക്കാന്‍കണ്ടി ജുമാ മസ്ജിദില്‍ മൃതദേഹം കബറടക്കി.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment