ഉദുമ: [www.malabarflash.com] ഉദുമ മാങ്ങാട് പ്രദേശങ്ങളില്‍ നടന്ന സി.പി.എം- കോണ്‍ഗ്രസ്സ് സംഘര്‍ഷത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ച മുസ്‌ലിം ലീഗിന്റെ ഇടപെടല്‍ പുറത്ത് വരുമെന്നായപ്പോള്‍ മനോനില തെററിയ മുസ്‌ലിം ലീഗ് പഞ്ചായത്ത് നേതൃത്വം എസ്.ഡി.പിഐക്കെതിരെ കുതിരകയറുന്നത് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പിഐ ഉദുമ പഞ്ചായത്ത് കമ്മിററി ആവശ്യപ്പെട്ടു.
കാലാകാലങ്ങളില്‍ മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘര്‍ഷങ്ങളെ വര്‍ഗീയ സംഘര്‍ഷമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി കൊണ്ടിരിക്കുന്ന പ്രദേശമാണ് ഉദുമ, അടുത്ത കാലത്ത് ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് യുവാക്കളെ കിട്ടാത്തത് കൊണ്ടാണ് മാങ്ങാട് നടന്ന സി.പി.എം-കോണ്‍ഗ്രസ്സ് സംഘര്‍ഷത്തില്‍ ആരാധനാലയത്തിന്റെ പേര് പറഞ്ഞ് ഇടപെട്ട് അതിന് വര്‍ഗീയ മുഖം നല്‍കി ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമായിരുന്നുവെന്ന് എസ്.ഡി.പിഐ ആരോപിച്ചു.
അതിന് ശേഷം ക്ഷേത്രം അശുദ്ധമാക്കിയ കേസില്‍ പോലീസ് സംശയിച്ചിരുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകമേല്‍പ്പറമ്പയിലെ സജീവ പ്രവര്‍ത്തകരായ മൂന്ന് പേരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുക്കാതെ വിദേശത്തേക്ക് കടത്തി വിട്ടത് പ്രദേശിക ലീഗ് നേതൃത്വമാണ്.
ഇതൊക്കെ അറിയാവുന്ന പോലീസ് ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നത് അപലനീയമാണെന്ന് എസ്.ഡി.പിഐ ഉദുമ പഞ്ചായത്ത് കമ്മിററി ആരോപിച്ചു.
യോഗത്തില്‍ റഹീം ഉദുമ അധ്യക്ഷത വഹിച്ചു, റഫീഖ് താമരക്കുഴി, മുഹമ്മദ് പാക്യാര, റഷീദ് മുക്കുന്നോത്ത്, മജീദ് കോട്ടിക്കുളം പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment