മുളിയാര്‍: [www.malabarflash.com] എന്‍ഡോസള്‍ഫാന്‍ ഇരകളായി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മുളിയാര്‍ തണല്‍ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് കാരുണ്യ സ്പര്‍ശം പദ്ധതിലുള്‍പ്പെടുത്തി ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോമും നല്‍കും.
ദുരിതപൂര്‍വ്വമായ സാമൂഹ്യജീവിതം നയിക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്ന സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന 64 കുട്ടികളുടെ പകല്‍വീടായ മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള തണല്‍ ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് ഖത്തര്‍ ഇബ്രാഹിം ഹാജിയില്‍ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഭവാനി ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പര്‍ ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ജോണ്‍ മാസ്റ്റര്‍, ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുമ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment