Latest News

ദുബൈ വിമാനത്താവളത്തില്‍ മരണപ്പെട്ട ഷാഫിയുടെ കുടുംബത്തിനു ബൈത്തു റഹ്മ കൈമാറി

ചീമേനി: [www.malabarflash.com] ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി ചീമേനിയില്‍ നിര്‍മ്മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ കൈമാറി. ദുബായില്‍ നിന്നുള്ള മടക്ക യാത്രയില്‍ ദുബൈ വിമാനത്താവളത്തില്‍ മരണപ്പെട്ട ഉദുമ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടായിരുന്ന ഷാഫി പാക്യാരയുടെ കുടുംബത്തിനാണ് ബൈത്തു റഹ്മ നല്‍കിയത്. 

ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡണ്ടും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായ അഷ്‌റഫ് ബോസ്സ് അധ്യക്ഷത വഹിച്ചു. 

കാഞ്ഞങ്ങാട് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി യുടെ റമസാന്‍ റിലീഫ് വിതരണം ദുബൈ കാസര്‍കോട് ജില്ല കെ.എം.സി.സി. ഉപദേശക സമിതി ചെയര്‍മാന്‍ എം.എ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. 

നിര്‍മ്മാണ പ്രവര്‍ത്തി എകോപിപ്പിച്ചതിനുള്ള ഉപഹാരം ദുബൈ കാസര്‍കോട് ജില്ല കെ.എം.സി.സി. ജില്ല പ്രസിഡണ്ട് ഹംസ തൊട്ടിയില്‍ നിന്ന് റഫീഖ് ഏറ്റു വാങ്ങി. 

ഹാജി അബ്ദുള്ള ഹുസ്സൈന്‍ കടവത്ത്, ഹമീദ് മാങ്ങാട്, ഷാഹുല്‍ ഹമീദ്, കെ.ബി.എം. ഷരീഫ്, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഷംസീര്‍ പോത്തക്കണ്ടം, അഷ്‌റഫ് തങ്ങള്‍, അഹമ്മദ് പോത്തക്കണ്ടം, ടി.ആര്‍. ഹനീഫ്, ഇസ്മയില്‍ നാലാം വാതുക്കല്‍, കെ.പി.അബ്ബാസ് കളനാട്, ഷരീഫ് തായത്തൊടി, ഒ.എം. അബ്ദുള്ള, റൌഫ് കെ.ജി.എന്‍, മുംതസീര്‍ തങ്ങള്‍, പി.മൂസ്സ, ഇസ്മയില്‍ കഴിഞാബാദ്, അനീസ് മാങ്ങാട്, പി.മോഹനന്‍, അസീസ് തായനേരി,അഷ്‌റഫ് പാക്യാര, ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് റഫീഖ് പ്രസംഗിച്ചു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.