Latest News

വാര്‍ഡുകള്‍ പുനഃക്രമീകരിക്കാന്‍ കോഴ; സിപിഎം പരാതി നല്‍കി

ഉദുമ: [www.malabarflash.com] ഉദുമ പഞ്ചായത്തിലെ വാര്‍ഡുകള്‍ പുനഃക്രമീകരിക്കാന്‍ യുഡിഎഫില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം പരസ്യമായതിന്റെ പേരില്‍ പഞ്ചായത്ത് ജീവനക്കാരനെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ഉദുമ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.

ഉദുമ പഞ്ചായത്തിലെ വാര്‍ഡുകള്‍ പുനഃക്രമീകരിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനത്തിനെതിരായി ലഭിച്ച ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചുമലപെടുത്തിയ ഉദ്യോഗസ്ഥനായ വില്‍പന നികുതി അസിസ്റ്റന്റ് കമീഷണര്‍ ശ്രീകാന്താണ് കൂട്ടുക്കാരാനായ പഞ്ചായത്ത് ജീവനക്കാരനെ പരസ്യമായി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തില്‍ യുഡിഎഫിന് അനുകൂലായി അട്ടിമറിക്കാന്‍ ശ്രീകാന്ത് അഞ്ചുലക്ഷം രൂപ കോഴ വാങ്ങിയെന്ന് പഞ്ചായത്ത് ജീവനക്കാരന്‍ ആരോപിച്ചെന്ന് പറഞ്ഞായിരുന്നു ബഹളം. ഉദുമ പഞ്ചായത്ത് വിഭജനം യുഡിഎഫിന് അനുകൂലമാക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ തീര്‍ത്തും പക്ഷപാതപരമായും രാഷ്ട്രീയ വീക്ഷണത്തോടും കൂടിയാണ് ആക്ഷേപങ്ങളെ സമീപിച്ചത്. ഇതിനായി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പഞ്ചായത്ത് ഓഫീസില്‍ നടന്ന സംഘര്‍ഷമെന്ന് സിപിഐ എം പരാതിയില്‍ പറയുന്നു.

കരടു വിജ്ഞാപന പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും യുഡിഎഫിന് അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അന്വേഷണം റിപ്പോര്‍ട്ട്. ഇതിനാവശ്യമായ സഹായം നല്‍കാന്‍ ഉദുമ പഞ്ചായത്ത് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും കൂട്ടുനിന്നതായി ആരോപണമുണ്ട്. ഈ സംഭവം പരസ്യമായതിന്റെ പേരിലാണ് പഞ്ചായത്ത് ഓഫീസില്‍ നടന്ന വാക്ക് തര്‍ക്കം കൈയ്യാങ്കളി വരെ എത്തിയത്. ബേക്കല്‍ പൊലീസ് എത്തിയാണ് സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമായത്. സംഭവമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പത്തുദിവസമായിട്ടു യാതരു നടപടിയുമുണ്ടായില്ല. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നുവന്ന കോഴയടക്കമുളള ആരോപണങ്ങളെല്ലാം വകുപ്പുതലത്തില്‍ അന്വേഷണം നടത്തണമെന്നും കരടുവിജ്ഞാപനത്തിനെതിരെയുള്ള ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് അന്തിമ വിജ്ഞാപനം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് സപിഐ എം പരാതി നല്‍കിയത്.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.