കൊച്ചി: [www,malabarflash.com] മലയാള സംഗീത ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247 'നിലാത്തട്ടം' എന്ന റൊമാന്റിക് മാപ്പിള ആല്‍ബത്തിലെ 'പെരുന്നാള്‍' ഗാനത്തിന്റെ മ്യൂസിക് വീഡിയോ പുറത്തു വിട്ടു. ഈ പാട്ട് പാടിയിരിക്കുന്നത് പിന്നണി ഗായകരായ നജിം അര്‍ഷാദും അന്വേഷയും ചേര്‍ന്നാണ്.
ഷിയാസ് കരീമും അനു ത്രീസയുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിട്ടുള്ളത്. ആശയവും സംവിധാനവും അനൂപ് കുമാര്‍ ഗോപിനാഥും ഛായാഗ്രഹണം ജീനാഥ് ചന്ദ്രനുമാണ് നിര്‍വഹിച്ചിട്ടുള്ളത്.
'നിലാത്തട്ടം' ആല്‍ബത്തില്‍ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അഫ്സല് യൂസഫ് സംഗീതം നല്കിയ മനോഹരമായ എട്ട് ഗാനങ്ങളാണുള്ളത്. നജിം അര്‍ഷാദ്, രഞ്ജിത്ത്, ചിന്മയി, സിതാര, സച്ചിന് വാര്യര്‍, ശില്പ രാജു, പ്രസീദ ഗോവര്ദ്ധന് തുടങ്ങിയ പ്രഗല്ഭരായ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. കൂടാതെ, ബോളിവുഡിലെ പ്രമുഖ ഗായിക അന്വേഷയുടെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്ന ആല്‍ബം കൂടിയാണ് 'നിലാത്തട്ടം'.
എല്ലാ പാട്ടുകളും നല്ല അഭിപ്രായങ്ങളാണ് നേടിയിരിക്കുന്നത്. പരമ്പരാഗതമായ മാപ്പിള പാട്ടുകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നതിനാല്‍ ഗാനങ്ങള്‍ എല്ലാം വളരെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

No comments:
Post a Comment