അരയി: [www.malabarflash.com] മലയാള കഥാപ്രപഞ്ചത്തിലെ കുലപതി ഉറൂബി(പി.സി.കുട്ടിക്കൃഷ്ണന്‍)ന് അരയി ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രണാമം. മലയാള കഥാസാഹിത്യത്തിലെ നവോത്ഥാന നായകരില്‍ പ്രധാനിയായ ഉറൂബിന്റെ നൂറാം ജന്‍മദിനവും മികച്ച കൃതികളിലൊന്നായ ഉറൂബ്@100, ഉമ്മാച്ചു@50 എന്ന പേരില്‍ ആചരിക്കും. ഉമ്മാച്ചുവിന്റെ പുനര്‍വായന, പുസ്തകപ്രദര്‍ശനം എന്നിവയാണ് മുഖ്യപരിപാടി.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.സൈജു, ശോഭന കൊഴുമ്മല്‍, എ.വി.ഹേമാവതി, വി.വിജയകുമാരി, സിനി എബ്രഹാം, കെ.വനജ, പി.ബിന്ദു, എം.ശരത്, എ.മായ, സുധിഷ്ണ, ടി.വി.സവിത, ഷീബ, രസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment