പള്ളിക്കര: [www.malabarflash.com] അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ കൈ തല്ലിയൊടിച്ചതായി പരാതി.പള്ളിക്കര കല്ലിങ്കാല്‍ ജി എം യുപി സ്കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനി പി സജിന (12) യുടെ കൈയാണ് തല്ലിയൊടിച്ചത് .
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ക്ലാസ് ടീച്ചര്‍ ശ്യാമളയാണ് തല്ലിയൊടിച്ചതെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സജ്ന പറയുന്നു. ചൊവ്വാഴ്ച്ച രാവിലെ ക്ലാസില്‍ ശ്യാമള ടീച്ചര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ സജ്ന പാഠ പുസ്തകത്തിന് മുകളില്‍ ഒട്ടിച്ച സ്റ്റിക്കര്‍ നോക്കിയിരിക്കുകയായിരുന്നുവത്രെ. തൊട്ടടുത്ത് ഇരിക്കുന്ന കുട്ടി ഇത് ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഉടനെ തന്നെ സജ്നയെ അടുത്തേക്ക് വിളിച്ചു വരുത്തി പേര മരത്തിന്റെ വടി കൊണ്ട് വലതു കൈയുടെ കൈപ്പത്തിയില്‍ ആഞ്ഞടിക്കുകയായിരുന്നത്രെ.
അടിയുടെ ആഘാതത്തില്‍ വേദന കൊണ്ട് പുളഞ്ഞ സജ്ന ഉടനെ വീട്ടില്‍ എത്തി അമ്മ സാവിത്രിയോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും വൈദ്യ ചികിത്സ തേടുകയും ചെയ്തു.
എന്നാല്‍ ബുധനാഴ്ച വൈകുന്നേരമായപ്പോള്‍ വേദന അസഹ്യമാവുകയും കൈ നീര് വെക്കുകയും ചെയ്തു.തുടര്‍ന്ന് കുട്ടിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ ബുധനാഴ്ച വൈകുന്നേരമായപ്പോള്‍ വേദന അസഹ്യമാവുകയും കൈ നീര് വെക്കുകയും ചെയ്തു.തുടര്‍ന്ന് കുട്ടിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അടിയേറ്റ വലതു കൈയുടെ തള്ള വിരലിന്റെ എല്ലിന് ചതവ് പറ്റിയതിനാല്‍ ബാന്റേജ് ഇട്ട നിലയാലാണുള്ളത്.സംഭവത്തോടനുബന്ധിച്ച് രക്ഷിതാക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ്.
No comments:
Post a Comment