കാഞ്ഞങ്ങാട്: [www.malabarflash.com] ഓട്ടോ ഡ്രൈവര്‍മാരായ രണ്ട് ഉറ്റ സുഹൃത്തുക്കള്‍ക്ക് ഗര്‍ഭിണിയായ ഭാര്യയെ കാഴ്ച വെച്ച യുവാവിന്റെ കുറ്റ സമ്മത മൊഴി വൈറലാകുന്നു. കേരളീയ സമൂഹത്തിന് അത്യന്തം നാണക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതി കല്ലൂരാവിക്കടുത്ത പട്ടാക്കലിലെ കൂലിത്തൊഴിലാളി ജുനൈദ് നാട്ടുകാരായ ചില യുവാക്കള്‍ മുമ്പാകെ നടത്തിയ കുറ്റസമ്മത മൊഴിയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ വൈറലായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജുനൈദിനെ പോലീസ് പിടികൂടുന്നതിന് തൊട്ടുമുമ്പ് നാട്ടുകാരായ നാല് യുവാക്കള്‍ ചേര്‍ന്ന് ജുനൈദില്‍ നിന്ന് വിവരം ശേഖരിക്കുകയും ഇവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസില്‍ പോലീസ് നടത്താനിടയുള്ള ചില കള്ളക്കളികള്‍ മുന്‍കൂട്ടി കണ്ടാണ് യുവാക്കള്‍ ജുനൈദിന്റെ മൊഴി രേഖപ്പെടുത്തിയത്.
'പരിശുദ്ധ റമദാന് മാസത്തിന് തൊട്ടു മുമ്പ് ഒരു ദിവസം സന്ധ്യ കഴിഞ്ഞ് പ്രതികളിലൊരാളുടെ ഓട്ടോറിക്ഷയില്‍ ഭാര്യയേയും കൂട്ടി കാഞ്ഞങ്ങാട്ട് നിന്ന് പടന്നക്കാട് വഴി കുറുന്തൂരിലേക്ക് വന്നുവെന്നും കുറുന്തൂര്‍ പാലത്തിനടുത്ത് വെച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ അജിത് തന്നെ പാലത്തിന് സമീപം തള്ളിയിട്ട് ഭാര്യയേയും കൊണ്ട് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോയെന്നുമാണ്' ജുനൈദ് വെളിപ്പെടുത്തിയത്.
എന്നാല്‍ ഭാര്യയെ കടത്തിക്കൊണ്ടുപോയവനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന യുവാക്കളുടെ ചോദ്യത്തോട് മൗനമായിരുന്നു ജുനൈദിന്റെ മറുപടി. ഈ മൊഴിയുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഏതാണ്ട് പത്തൊമ്പത് മിനുട്ട് നീണ്ടു നില്ക്കുന്ന റെക്കോര്‍ഡ് സന്ദേശമാണ് സോഷ്യല്‍ നെറ്റ്വര്ക്കില് ഇപ്പോള്‍ വൈറലായിട്ടുള്ളത്.
ഗര്‍ഭിണിയായ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച ശേഷം ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം നിഷേധിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തപ്പോഴാണ് ഗത്യന്തരമില്ലാതെ കൊളവയല്‍ സ്വദേശിനിയായ തീര്‍ത്തും നിര്‍ദ്ധന യുവതി പരാതിയുമായി പോലീസിലെത്തിയത്.
പരാതി കിട്ടിയ ദിവസം തന്നെ പോലീസ് യുവതിയുടെ ഭര്‍ത്താവ് ജുനൈദ്, ഓട്ടോ ഡ്രൈവര്‍മാരായ ഒഴിഞ്ഞ വളപ്പിലെ നാസര്‍, കുറുന്തൂരിലെ അജിത് എന്നിവരെ പിടികൂടുകയും അറസ്റ്റ് ചെയ്ത് ജയിലടക്കുകയും ചെയ്തു.
പിന്നീട് ഈ കേസിന്റെ അന്വേഷണത്തില്‍ പോലീസ് തീര്‍ത്തും അലംഭാവം കാണിക്കുകയാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിക്കാനോ അന്വേഷണം ഊര്ജിതപ്പെടുത്താനോ തയ്യാറായിട്ടില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു. പോലീസിലെ ചിലര്‍ യുവതിയേയും യുവതിയുടെ ബന്ധുക്കളേയും ചോദ്യം ചെയ്യലിന്റെയും മറവില്‍
നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്.
പോലീസിന്റെ ചോദ്യം ചെയ്യലിനിടെ പരാതിക്കാരിയായ യുവതിക്ക് രക്ത സമ്മര്‍ദ്ദം കൂടുകയും യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് വിധേയയാക്കുകയും പിന്നീട് അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
No comments:
Post a Comment