ബേക്കല്‍: [www.malabarflash.com] ഭര്‍തൃമതിയേയും ആറ് വയസുകാരനായ മകനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പെരിയക്കടുത്ത കുണിയയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യു.കെ.ഷറഫുദ്ദീന്റെ ഭാര്യ റുഖിയ (31), മുഹമ്മദ് വിഷ്‌റുദ്ദീന്‍ (6) എന്നിവരെയാണ് ജൂലായ് 26 മുതല്‍ കാണാതായത്.
ഇതിനിടെ കുണിയയിലെ ഒരു ഓട്ടോ ഡ്രൈവറുമായി റുഖിയക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചന പുറത്തു വന്നിട്ടുണ്ട്. ഈ യുവാവിനെ രണ്ട് ദിവസമായി കാണാനിെല്ലന്നും പറയപ്പെടുന്നു.
ഷറഫുദ്ദീന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഷറഫുദ്ദീന് പത്തനംതിട്ട ജില്ലയിലെ വെള്ളിക്കുളം എന്ന സ്ഥലത്ത് ആശാരി പണിയാണ്. പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലെത്തിയ ഷറഫുദ്ദീന്‍ പിറ്റേന്ന് തന്നെ പത്തനംതിട്ടയിലേക്ക് പോയി. ഇതിനുശേഷമാണ് ഭാര്യയേയും മകനേയും കാണാതായത്. ക്വാര്‍ട്ടേഴ്‌സ് ഉടമ അഷ്‌റഫാണ് ഇവരെ കാണാനില്ലെന്ന വിവരം ഷറഫുദ്ദീനെ അറിയിച്ചത്.
ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങിയെത്തിയ ഷറഫുദ്ദീന്‍ ബന്ധുവീടുകളിലൊക്കെ അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് വിവരം ലഭിച്ചില്ല. മൊബൈല്‍ ഫോണിന്റെ സിം വീട്ടില്‍ ഉപേക്ഷിച്ചാണ് റുഖിയ സ്ഥലം വിട്ടതെന്ന് കരുതുന്നു.
കുടക് മടിക്കേരി സിദ്ദാപുരം ഗദ്ദളം സ്വദേശിനിയായ റുഖിയയെ കുണിയ സ്വദേശിയായ ഷറഫുദ്ദീന്‍ 9 വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. കുണിയ ഗവ. യു.പി.സ്‌കൂളിലെ ഒന്നാം തരം വിദ്യാര്‍ത്ഥിയാണ് വിഷ്‌റുദ്ദീന്‍.
കുണിയയിലെ ക്വാര്‍ട്ടേഴ്‌സ് അടച്ചു പൂട്ടുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടറും തയ്യല്‍ മിഷീനും പാത്രങ്ങളും മറ്റ് ഗൃഹോപകരണങ്ങളും റുഖിയയുടെ പേരില്‍ പുല്ലൂര്‍ വില്ലേജിലുള്ള 9 സെന്റ് സ്ഥലത്തിന്റെ ആധാരവും റുഖിയ കൊണ്ടുപോയിരുന്നു. ക്വാര്‍ട്ടേഴ്‌സ് പൂട്ടി താക്കോല്‍ ഉടമയെ ഏല്‍പ്പിക്കുമ്പോള്‍ താന്‍ ദൂര യാത്ര പുറപ്പെടുകുകയാണെന്നും ഭര്‍ത്താവ് എത്തിയാല്‍ താക്കോല്‍ ഏല്‍പ്പിക്കണമെന്നും പറഞ്ഞിരുന്നു.
ഷറഫുദ്ദീന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments:
Post a Comment