Latest News

സ്‌കൂട്ടറില്‍ പാലം കടക്കുകയായിരുന്ന കുമ്പള അഡീഷണല്‍ എസ്.ഐ അഡൂര്‍ പുഴയില്‍ ഒലിച്ചുപോയി

മുള്ളേരിയ: [www.malabarflash.com] സ്‌കൂട്ടറില്‍ പാലം കടക്കുകയായിരുന്ന കുമ്പള അഡീഷണല്‍ എസ്.ഐ. അഡൂര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു. മുള്ളേരിയ മുണ്ടോള്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നാരായണ നായകി (52)നെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് അപകടം നടന്നത്. 

അഡൂര്‍ നൂജിബെട്ടുവിലെ തറവാട് വീട്ടിലേക്ക് പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. നാരായണ നായകിന്റെ സ്‌കൂട്ടറിന് പിറകില്‍ മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും പാലത്തിന്റെ മറുകരയിലിറങ്ങിയിരുന്നു. പിന്നീട് നാരായണ നായക് കൈവരിയില്ലാത്ത പാലം കടക്കുമ്പോഴാണ് തെന്നിവീണത്. 

പാലത്തിന് മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്നുണ്ടായിരുന്നുവെന്നാണ് വിവരം. ഫയര്‍ഫോഴ്്‌സും നാട്ടുകാരും പൊലീസും തിരച്ചില്‍ തുടരുകയാണ്.


Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.