കാഞ്ഞങ്ങാട്: [www,malabarflash.com] സ്വപ്നങ്ങളുടെ അഗ്നിച്ചിറകിലേറി യാത്രയായ, എ.പി.ജെ. അബ്ദുള്‍ കലാമിന് പ്രണാമമായി അരയി ഗവ. യു.പി. സ്‌കൂളില്‍ വിഷന്‍ 2020.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഈ ആഴ്ചയില്‍ അധികമായി കണ്ടെത്തുന്ന അഞ്ചു മണിക്കൂര്‍ ഉപയോഗപ്പെടുത്തി കുട്ടികള്‍ തയ്യാറാക്കുന്ന വിഷന്‍ 2020 എന്ന സ്വപ്നങ്ങളുടെ സമാഹാരം ജുലൈ 31 ന് നടക്കുന്ന രക്ഷാകര്‍ത്തൃ സംഗമത്തില്‍ പ്രകാശനം ചെയ്യും.
അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന ശില്‍പശാലകളില്‍ കുട്ടികള്‍, വിദ്യാലയം, ഗ്രാമം, കേരളം, ഇന്ത്യ എന്നിങ്ങനെ നാലു മേഖലകളിലായി വരുന്ന അഞ്ചു വര്‍ഷക്കാലത്തെ വികസന സ്വപ്നങ്ങള്‍ പ്രബന്ധരൂപത്തില്‍ സമാഹരിക്കും.
പതിവിന് വിപരീതമായി ചൊവ്വാഴ്ച വൈകീട്ട് 5 മണി വരെ സ്‌കൂള്‍ പ്രവര്‍ത്തിച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അബ്ദുള്‍ കലാമിന്റെ പ്രശസ്തമായ മൊഴിമുത്തുകളുടെ പ്രകാശനം നടത്തി. അധ്യാപകരായ കെ.വി. സൈജു, വി.വിജയകുമാരി, ശോഭന കൊഴുമ്മല്‍, പി.ബിന്ദു, എ.വി. ഹേമാവതി, കെ.വനജ, എം. ശരത് എന്നിവര്‍ നേതൃത്വം നല്‍കി.
അഗ്നിച്ചിറകുകള്‍ - ആത്മകഥാ വായന, ഡോക്യുമെന്ററി പ്രദര്‍ശനം, ചുമര്‍ മാസികാ നിര്‍മ്മാണം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment