കാഞ്ഞങ്ങാട്‍: [www.malabarflash.com] സൗത്ത് ചിത്താരി ഒരുമ എജുക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ മുട്ടുന്തലയില്‍ നിര്‍മ്മിക്കുന്ന ദാറുസ്സലാം വീടിന്റെ കട്ടില വെക്കല്‍ കര്‍മം നടന്നു.
സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ഹമീദ് ഫൈസിയാണ് കട്ടില വെക്കല്‍ കര്‍മം നിര്‍വ്വഹിച്ചത്.
സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ഒരുമ ഫൗണ്ടേഷന്‍ പ്രസിഡണ്ട് യൂറോ കുഞ്ഞബ്ദുല്ല, ദാറുസ്സലാം ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.പി. സുബൈര്‍, കണ്‍വീനര്‍ ഹബീബ് കൂളിക്കാട്, ട്രഷറര്‍ അഷറഫ് ഡല്‍മ, അബ്ദുള്ള ഹാജി ജിദ്ദ, ഹഖീം കക്കൂത്തില്‍, ഹാരിസ് സി.എച്ച്, ഇഖ്ബാല്‍ കൂളിക്കാട്, ഹാറൂണ്‍ ചിത്താരി, ജംശീദ് കുന്നുമ്മല്‍, ശംസുദ്ധീന്‍.ഇ.കെ, ഇര്‍ഷാദ് സി.കെ. അനീസ് ചിത്താരി, ജലീല്‍ എം.കെ., മൊയ്തീന്‍ ചിത്താരി, അഫ്സല്‍ ചിത്താരി എന്നിവര്‍ സംബന്ധിച്ചു.
ഒരുമയുടെ 'വിഷന്‍ 2020' പദ്ധതി പ്രകാരം സമൂഹത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ഭവനമാണ് ദാറുസ്സലാം. ആറു വര്ഷം കൊണ്ട് ആറു വീടുകള്‍ നിമ്മിച്ചു നല്‍കാനായിരുന്നു സംഘാടകര്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ വന്‍ ജന പിന്തുണ കാരണം ഒരു വര്‍ഷംകൊണ്ട് മൂന്ന്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഒരുമ സംഘാടകര്‍ അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment