Latest News

ഫ്‌ളാറ്റിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും കുഞ്ഞും മരിച്ചു

കൊച്ചി: [www.malabarflash.com] ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മക്കും കുഞ്ഞിനും ദാരുണ അന്ത്യം. ഇടപ്പള്ളി പ്രശാന്തി നഗറിലെ റെഡ്കോണ്‍ റിട്രീറ്റ് എന്ന അപ്പാര്‍ട്മെന്‍റില്‍ ആറാം നിലയില്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ സ്വകാര്യ ബാങ്കില്‍ സോണല്‍ മാനേജരായ പത്തനംതിട്ട സ്വദേശി സിബു ജോര്‍ജിന്‍െറ ഭാര്യ വേണി (36), മകള്‍ കിരണ്‍ (ആറ്) എന്നിവരാണ് മരിച്ചത്.

അമ്മ മകളുമൊത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍െറ നിഗമനം. ഇവര്‍ എഴുതിവെച്ചതെന്ന് കരുതുന്ന കുറിപ്പും ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 4.45നുണ്ടായ അപകടത്തില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പാചകവാതക സിലിണ്ടര്‍ മുറിയിലത്തെിച്ച് തുറന്നുവിട്ടശേഷം തീ കൊളുത്തിയതായാണ് കരുതുന്നത്. 

തമിഴ് വംശജയായ വേണി തമിഴില്‍ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും മകളോടൊപ്പം പോവുകയാണെന്നുമാണ് ഉള്ളത്. 11 വര്‍ഷത്തോളമായി ഒരുമിച്ച് താമസിച്ചുവന്ന വേണിയും സിബുവും നിയമപരമായി വിവാഹിതരല്ളെന്ന് കേസന്വേഷിക്കുന്ന എളമക്കര പൊലീസ് പറഞ്ഞു.
കുറച്ചുനാളായി ഇവര്‍ വേര്‍പരിഞ്ഞ് കഴിയുകയായിരുന്നെന്നും മകളെ കാണാന്‍ മാത്രമെ സിബു ഫ്ളാറ്റില്‍ എത്താറുള്ളൂവെന്നും പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ വേണി നേരത്തേ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും നിയമപരമായി ബന്ധം വേര്‍പെടുത്തിയിരുന്നു.

പുലര്‍ച്ചെ സ്ഫോടനശബ്ദം കേട്ട അയല്‍വാസികളാണ് മുറിക്കുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറി. കിടപ്പുമുറിക്കുള്ളില്‍ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുറിയില്‍ ബാത്ത് റൂമിലായിരുന്നു വേണിയുടെ മൃതദേഹം. മുറിക്കുള്ളിലെ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളുമെല്ലാം കത്തിനശിച്ചു. പൊട്ടിത്തെറിച്ച സിലിണ്ടറിന്‍െറ അവശിഷ്ടങ്ങളും മുറിക്കുള്ളില്‍നിന്ന് കണ്ടെടുത്തു. 

അതേസമയം, അടുക്കളയില്‍ മറ്റൊരു പാചകവാതക സിലിണ്ടര്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇത് പൊട്ടിയില്ല. 

കോയമ്പത്തൂരിലെ ബന്ധുക്കള്‍ കൊച്ചിയിലത്തെിയ ശേഷം ശനിയാഴ്ച വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഞായറാഴ്ച പോസ്റ്റുമോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആറുവര്‍ഷം മുമ്പാണ് ഇവര്‍ ഇടപ്പള്ളിയിലെ അപ്പാര്‍ട്മെന്‍റിലേക്ക് മാറിയത്. മുമ്പ് തൃപ്പൂണിത്തുറയിലായിരുന്നു താമസിച്ചത്. ഫ്ളാറ്റില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി തെളിവ് ശേഖരിച്ചു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.