Latest News

മിഠായി കഴിച്ച ആയിരത്തിലേറെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

മനില: [www.malabarflash.com] ദക്ഷിണ ഫിലിപ്പീന്‍സില്‍ വിഷംകലര്‍ന്ന മിഠായി കഴിച്ച് നൂറുകണക്കിന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഛര്‍ദി, തലവേദന, അതിസാരം, വയറുവേദന തുടങ്ങിയവ അനുവഭപ്പെട്ട 1350ഓളം വിദ്യാര്‍ഥികളെ വെള്ളിയാഴ്ച രാത്രിയോടെ ഒമ്പതോളം ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി സുരിഗാവോ ഡെല്‍ സുര്‍ ഗവര്‍ണര്‍ ജോണി പിംമെന്‍റല്‍പറഞ്ഞു. ഇവരില്‍ ഭൂരിഭാഗംപേരെയും പ്രാഥമിക ചികിത്സനല്‍കി പറഞ്ഞുവിട്ടു. 

250പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഉച്ചഭക്ഷണത്തിന്‍െറ ഇടവേളയില്‍ പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വണ്ടിയില്‍നിന്ന് മിഠായികള്‍ വിതരണംചെയ്ത സ്ത്രീയുള്‍പ്പെടെ 10പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഫിലിപ്പീന്‍സിലെ ഒമ്പതു ടൗണുകളിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മിഠായി വിതരണം നടത്തിയത്.
Advertisement

Keywords: World News, World Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.