അബൂദാബി:[www.malabarflash.com] വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയാന്‍ യു.എ.ഇയില്‍ പുതിയ നിയമം നിലവില്‍ വന്നു. മതത്തിന്‍െറയും ജാതിയുടെയും വര്‍ണത്തിന്‍െറയും പേരില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നിയമപ്രകാരം 10 വര്‍ഷം വരെ തടവും 20 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് 2015ലെ രണ്ടാം നമ്പര്‍ നിയമം നിലവില്‍ വന്നത്.
മതം, ജാതി, വര്‍ണം, ഗോത്രം, വംശം തുടങ്ങിയവയുടെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും തടയാന്‍ ലക്ഷ്യമിടുന്നതാണ് നിയമം.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ വഴി മതത്തെയും മതവിശ്വാസികളെയും അധിക്ഷേപിക്കുന്നത് കുറ്റകരമാണ്. ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ അവരുടെ മതവിശ്വാസത്തിന്‍െറ പേരില്‍ അവിശ്വാസിയെന്നും കപടവിശ്വാസിയെന്നും വിളിക്കുന്നത് ശിക്ഷാര്‍ഹമാണ്.
ദൈവത്തെയോ പ്രവാചകന്‍മാരെയോ പ്രവാചകരുടെ അനുയായികളെയോ ഖബറിടങ്ങളെയോ മറ്റ് മതചിഹ്നങ്ങളെയോ അധിക്ഷേപിക്കാന്‍ അനുവദിക്കില്ല. മതവിശ്വാസത്തിന്‍െറ അതിരുകള്‍ക്കപ്പുറത്ത് വിശാലമനസ്സോടെ എല്ലാവരെയും അംഗീകരിക്കുന്ന കാഴ്ചപ്പാട് രാജ്യത്തിന്‍െറ അടിത്തറയാകണമെന്ന് നിയമം അനുശാസിക്കുന്നു.
മതവിശ്വാസത്തിന്‍െറ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും ശക്തമായി നേരിടും. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നത് പോലും കുറ്റകരമാണ്. മതസ്ഥാപനങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും നേരെ നടക്കുന്ന കൈയേറ്റങ്ങളെയും നിയമം തടയുന്നു.
മതവിദ്വേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യക്തികളോ സംഘടനകളോ സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ല. ഇതിനായി പണം സ്വീകരിക്കുന്നതും കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെ തടവും 50,000 ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.
വിദ്വേഷ പ്രചാരണം നടത്തുന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ കുറ്റം ഏറ്റ് കീഴടങ്ങണം. അവര്‍ക്ക് ശിക്ഷാ ഇളവിനും നിയമത്തില്‍ വകുപ്പുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും അവകാശ സംരക്ഷണത്തിനായി രാജ്യത്ത് നിലവിലുള്ള നിയമവുമായി പുതിയ നിയമം ഒരുതരത്തിലും ഏറ്റുമുട്ടുന്നില്ലെന്നും യു.എ.ഇയുടെ ഒൗദ്യോഗിക വാര്‍ത്താഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment