Latest News

കോഴിക്കോട് സ്കൂള്‍ മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: [www.malabarflash.com]സ്കൂള്‍ വളപ്പിലെ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദാരുണരംഗം കണ്ട് നാല് വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. മീഞ്ചന്ത ഗവ. ഹൈസ്കൂളിലെ ആറാംതരം വിദ്യാര്‍ഥി അരക്കിണര്‍ പുനത്തില്‍ വീട്ടില്‍ ഖലീല്‍ അഹമ്മദ്^ജുമൈല ദമ്പതികളുടെ മകന്‍ ഷജില്‍ അഹമ്മദാണ് (10) മരിച്ചത്. ഇതേ ക്ളാസിലെ വിദ്യാര്‍ഥി പന്നിയങ്കര പുളിക്കല്‍ പറമ്പിലെ ദീപേന്ദ്രന്‍െറ മകന്‍ ദീക്ഷിത്തിനെ (10) ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടക്കാവ് പണിക്കര്‍ റോഡ് കടക്കലകം പറമ്പ് സദാനന്ദന്‍െറ മകന്‍ അനൂപ്(10) നും പരിക്കുണ്ട്. കാലിന് പരിക്കേറ്റ അനൂപ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച ഉച്ചക്ക് ഉച്ചഭക്ഷണത്തിന് വിട്ട നേരത്താണ് അപകടം. തൊട്ടുമുമ്പ് സ്കൂളിനുമുന്നില്‍ വിദ്യാര്‍ഥിപ്രകടനം കാണാന്‍ കുട്ടികള്‍ തടിച്ചുകൂടിയിരുന്നു. ഈ സമയത്താണ് തെങ്ങ് വീണതെങ്കില്‍ വന്‍ അപകടമുണ്ടാകുമായിരുന്നു. ഉച്ചഭക്ഷണത്തിനുവിട്ടശേഷം വിദ്യാര്‍ഥികള്‍ സ്കൂള്‍മുറ്റത്തിറങ്ങി നില്‍ക്കവെയാണ് സ്കൂള്‍വളപ്പില്‍ മുന്‍വശത്തെ കെട്ടിടത്തിനു പിറകിലുള്ള തെങ്ങ് വീണത്.

ഉടന്‍ ഇരുവരെയും അധ്യാപകരും മറ്റും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷജിലിനെ രക്ഷിക്കാനായില്ല. സഹപാഠി തെങ്ങിനടിയില്‍ ചതഞ്ഞരഞ്ഞ് പിടയുന്നതുകണ്ടാണ് നാല് വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണത്. ഇവരെ പിന്നീട് രക്ഷിതാക്കളത്തെി വീട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട്ട് ബുധനാഴ്ച രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

ഷജില്‍ അഹമ്മദിന്‍െറ സഹോദരി അഹ്സാന ഇതേ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ്. സഹോദരനായ ആദില്‍ അഹമ്മദ് നടുവട്ടം സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയും.

അതേസമയം, അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപവും പരിക്കേറ്റ വിദ്യാര്‍ഥിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.