Latest News

'KL10 പത്ത്'ന്റെ ഗാനങ്ങള്‍ റിലീസ് ചെയ്തു

ഉണ്ണി മുകുന്ദന്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന 'KL 10 പത്ത്'ന്റെ ഗാനങ്ങള്‍ സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബലായ Muzik247247 റിലീസ് ചെയ്തു.[www.malabarflash.com]

ഈദുല്‍ഫിത്തറിനോട് അനുബന്ധിച്ച് തീയേറ്ററുകളില്‍ എത്തുന്ന ഈ റൊമാന്റിക് കോമഡി, നവാഗതനായ മുഹ്‌സിന്‍ പരാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിനിമയിലെ മൂന്ന് ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുള്ളത് ബിജിബാലാണ്.

നടി ചാന്ദിനി ശ്രീധരന്‍ ആണ് 'KL 10 പത്ത്'ലെ നായിക. അജു വര്‍ഗീസ്, മാമുക്കോയ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍, നീരജ് മാധവ്, അഹമ്മദ് സിദ്ദിഖ് തുടങ്ങിയവരാണ് മററു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. LJ Films Pvt Ltdന്റെ കൂടെ Double Decker Dreamsന്റെ ബാനറില്‍ അലക്‌സാണ്ടര്‍ മാത്യുവും സതീഷ് കൊലവുമാണ് ഈ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.



Advertisement

Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.