മുസൂറി: [www.malabarflash.com] പ്രശസ്തമായ മുസൂറിയിലെ ഐ.എ.എസ് അക്കാദമിയില്‍ അച്ചടക്കനടപടിയുടെ ഭാഗമായി ശിക്ഷിച്ച മേലുദ്യോഗസ്ഥനെ ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐ.ടി.ബി.പി) ജവാന്‍ വെടിവെച്ചുകൊന്നു. മറ്റൊരു കോണ്‍സ്റ്റബിളിന് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
ഒരുദിവസത്തെ ശിക്ഷവിധിച്ചതില്‍ പ്രകോപിതനായ ചന്ദ്രശേഖര്‍ എന്ന ജവാനാണ് സബ് ഇന്‍സ്പെക്ടര്‍ സുരേന്ദ്രയെ വെടിവെച്ചുകൊന്നത്. ഇതിനുശേഷം ചന്ദ്രശേഖര്‍ തോക്കുമായി രക്ഷപ്പെട്ടു. കോണ്‍സ്റ്റബ്ള്‍ മുഹമ്മദ് ആലത്തിനാണ് പരിക്കേറ്റത്.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഐ.ടി.ബി.പി ഡയറക്ടര്‍ കൃഷ്ണചൗധരി പറഞ്ഞു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുഴുവന്‍ ജവാന്മാരെയും മാറ്റിനിയമിക്കുകയും ചെയ്തു. ചന്ദ്രശേഖറിനായി തിരച്ചില്‍ തുടങ്ങി. 2012ലാണ് ഇയാള്‍ സേനയില്‍ ചേര്‍ന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment