പേരാമ്പ്ര: [www.malabarflash.com] ഞാണിയത്ത് തെരു എളചെട്ടിയാംവീട്ടില്‍ ബാലനെയും (64) ഭാര്യ ശാന്തയെയും (56) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി കൂനേരിക്കുന്നുമ്മല്‍ ചന്ദ്രനെ (48) പേരാമ്പ്ര പൊലിസ് അറസ്റ്റുചെയ്തു. പണവും സ്വര്‍ണവും അപഹരിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: ബാലന്‍െറ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ചന്ദ്രന്‍. ഇവര്‍ തമ്മില്‍ പണമിടപാടും നടത്താറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ചന്ദ്രന്‍ ബാലന്‍െറ വീട്ടില്‍ വന്ന 10,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, രൂപ മുഴുവന്‍ ഇല്ലെന്നും കുറച്ച് തരാമെന്നും പറഞ്ഞ് ബാലന്‍ വീടിനെറ മുകളിലത്തെ മുറിയിലേക്ക് പോയി. പിറകെ ചന്ദ്രനും പോവുകയായിരുന്നു. ഈ സമയം ശാന്ത അയല്‍വാസി കൊണ്ടുവന്ന ചമ്മന്തിപൊടി വാങ്ങാന്‍ വീടിന്‍െറ ഗേറ്റിനു സമീപത്തേക്ക് പോയിരുന്നു. മുകളിലത്തെ മുറിയിലത്തെിയ ചന്ദ്രന്‍ കൈയില്‍ കരുതിയ കൊടുവാള്‍ ഉപയോഗിച്ച് തലക്കും കഴുത്തിനുമായി ബാലനെ വെട്ടുകയായിരുന്നു.
ഭാര്യ തിരിച്ചുവന്നപ്പോള്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് മുകളിലത്തെ മുറിയിലേക്ക് പോയി. ഭര്‍ത്താവ് ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട ശാന്ത നിലവിളിച്ചപ്പോള്‍ ചന്ദ്രന്‍ വെട്ടുകയായിരുന്നു. ഒമ്പതോളം വെട്ടുകളേറ്റ ഇവര്‍ ഇടനാഴിയില്‍ വീണ് മരണപ്പെട്ടു. ഇവര്‍ ധരിച്ചിരുന്ന രണ്ട് വളയും താലി മാലയും കവര്‍ന്ന് ചന്ദ്രന്‍ വീടിനു പുറമെ കടന്നു. വീട്ടില്‍നിന്നുള്ള ശബ്ദം കേട്ട് ഓടിയത്തെിയ അയല്‍വാസി അജില്‍ (17) വരാന്തയില്‍ നില്‍ക്കുന്ന ചന്ദ്രനെയാണ് കാണുന്നത്. വീട്ടുകാര്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ മുകളിലുണ്ടെന്ന് ചന്ദ്രന്‍ മറുപടി പറഞ്ഞു.
മുകളിലത്തെിയ അജിലിനെ പിന്തുടര്‍ന്‍ ചന്ദ്രന്‍ വരികയും കൊലപാതകം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. അജിലിനെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ടു തടയുകയായിരുന്നു. അജിലിന് ഇടതുകൈക്കാണ് മുറിവ്. അജിലിന്‍െറ ബഹളംകേട്ട് സഹോദരന്‍ അഖിലും സംഭവസ്ഥലത്തത്തെിയപ്പോള്‍ കൈമുറിഞ്ഞ് ഓടിയ അജില്‍ മുറ്റത്തത്തെിയിരുന്നു. തുടര്‍ന്ന് അജിലിനെയും കൊണ്ട് അഖില്‍ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പോയി. ഈ സമയം ചന്ദ്രന്‍ സ്വതം വീട്ടില്‍പോയി കുളിച്ച് വീണ്ടും കൊല ചെയ്ത വീട്ടില്‍ എത്തുകയായിരുന്നു.
കൊലപാതക വിവരമറിഞ്ഞത്തെിയ പൊലിസിനോട് ചന്ദ്രന്‍ പറഞ്ഞത് കൊല നടത്തിയ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെന്നും പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോയി എന്നുമായിരുന്നു. ചന്ദ്രന്‍െറ വിശദീകരണത്തിലുള്ള വൈരുദ്ധ്യം കാരണം പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇ.എം.എസ് ആശുപത്രിയിലത്തെി അജിലിനെയും കസ്റ്റഡിയിലെടുത്തു. അജില്‍ സംഭവം വിശദീകരിച്ചതോടെ ചന്ദ്രനാണ് കൊലപാതകിയെന്ന് പൊലിസ് ഉറപ്പിച്ചു.
എന്നാല്‍, വെള്ളിയാഴ്ച ഉച്ചയോടെ മാത്രമാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. വീടിനു സമീപത്ത് പുല്ലില്‍ കുഴിച്ചിട്ട നിലയില്‍ സ്വര്‍ണാഭരണങ്ങള്‍ ചന്ദ്രന്‍ പൊലിസിനു കാണിച്ചുകൊടുത്തു. ബാലനെ കൊലപ്പെടുത്തി പണം അപഹരിക്കാന്‍ മൂന്നുതവണ ശ്രമിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. കൊല നടത്താന്‍ വേണ്ടി വീട്ടില്‍നിന്ന് കൊടുവാളുമായി വരുകയായിരുന്നു.
പേരാമ്പ്ര എസ്.ഐ ജീവന്‍ജോര്‍ജ്, സി.ഐ. കെ.കെ. ബിജു, വടകര റൂറല്‍ എസ്.പി പി.എച്ച്. അഷ്റഫ്, നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയതിനാലാണ് കൃത്ര്യം നടത്തി മണിക്കൂറുകള്‍ക്കകം പ്രതിയെ വലയിലാക്കാനായത്. ഡി.ഐ.ജി ജിനചന്ദ്ര കശ്യപ് സ്ഥലത്തത്തെിയതിനുശേഷമാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment