Latest News

ഭര്‍ത്താവ് വായ്പ തിരിച്ചടയ്ക്കാത്തതിന് ഭാര്യയെ ബലാത്സംഗം ചെയ്തു

കാണ്‍പുര്‍: [www.malabarflash.com] ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മുപ്പത്തിനാലുകാരിയെ നാലുപേര്‍ ചേര്‍ന്ന് കാറിനുള്ളില്‍ ബലാത്സംഗം ചെയ്തു. ഇവരുടെ ഭര്‍ത്താവുമായുള്ള സാമ്പത്തികതര്‍ക്കമാണ് ബലാത്സംഗത്തിന് കാരണം.

ബുധനാഴ്ച രാത്രി ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യവേ, കാണ്‍പുരിലെ ഗോവിന്ദ് നഗറില്‍ യുവതിയെ തടഞ്ഞുവെച്ചു. ബബ്ലു ഗുപ്തയെന്നയാള്‍ ഭര്‍ത്താവിനോട് 10,000 രൂപയുടെ വായ്പ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയെയും ഭര്‍ത്താവിനെയും വാഹനത്തിനുള്ളില്‍ പിടിച്ചുകയറ്റി. ഭര്‍ത്താവിന്റെ തലയില്‍ കുപ്പികൊണ്ടടിച്ചു. പിന്നീട് ബബ്ലുവും മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം ബേര എന്ന സ്ഥലത്ത് ഇറക്കിവിട്ടെന്ന് പോലീസ് പറഞ്ഞു.

യുവതിയെയും ഭര്‍ത്താവിനെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി ഗോവിന്ദ് നഗര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് വര്‍മ പറഞ്ഞു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.