ദിസ്പൂര്‍: [www.malabarflash.com] മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രം ദു:ഖാചരണത്തിലായിരിക്കെ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്ത അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് വിവാദത്തില്‍.
അസമിലെ ഗോലാഘട്ട് ജില്ലയില്‍ തേയിലതോട്ടത്തിലെ പരിപാടിക്കിടെയാണ് ഗൊഗോയ് രണ്ടു പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തത്. തുടര്‍ന്ന് ഗോള്‍ഫ് കോഴ്സിന്‍െറ ഉദ്ഘാടനവും നിര്‍വഹിച്ചു.
കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യം ഏഴ് ദിവസത്തെ ഒൗദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു.
മുന്‍രാഷ്ട്രപതിയോടുള്ള അനാദരവാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രാഷ്ട്രം ദു:ഖമാചരിക്കുമ്പോള്‍ ഗൊഗോയ് ഗോള്‍ഫ് കളിച്ചു നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് തരുണ്‍ ഗൊഗോയ് ഖേദം പ്രകടിപ്പിച്ചു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് തരുണ്‍ ഗൊഗോയ് ഖേദം പ്രകടിപ്പിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment