ചെന്നൈ: [www.malabarflash.com] അഴിമതി ആരോപണങ്ങള്‍ക്ക് കോടതിയില്‍ മറുപടി നല്‍കി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളാകുന്നതായി റിപ്പോര്‍ട്ട്. കരള്‍ രോഗബാധയെ തുടര്‍ന്ന് അടിയന്തിര ശസ്‌ത്രക്രീയയ്‌ക്കായി ജയലളിത ഉടന്‍ സിംഗപ്പൂരിലേക്ക് പോകുമെന്നാണ് സൂചന. എന്നാല്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയാണ് ഈ വിവാദ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ശ്രദ്ധേയമാണ്.
ചൊവ്വാഴ്‌ച ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ പങ്കെടുക്കവെയാണ് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി, ജയയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിതയ്‌ക്ക് കടുത്ത രോഗ ബാധയെ തുടര്‍ന്ന് തല്‍സ്‌ഥാനത്ത് അധികനാള്‍ തുടരാന്‍ കഴിയില്ലെന്നായിരുന്നു കരുണാനിധിയുടെ പ്രസ്‌താവന. മുഖ്യമന്ത്രിയില്ലാത്ത ഏക സംസ്‌ഥാനം തമിഴ്‌നാട് ആയിരിക്കുമെന്നും ജനാധിപത്യ മര്യാദ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ ആരോഗ്യനിലയുടെ യഥാര്‍ത്ത വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും കരുണാനിധി ശഠിച്ചു.
മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയെങ്കിലും പൊതു പരിപാടികളില്‍നിന്നും ജയലളിത വിട്ടുനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ആരോഗ്യകരമായ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നവയാണ്. കഴിഞ്ഞ സത്യപ്രതിജ്‌ഞയില്‍ സ്വകാര്യ മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും പൊതു പരിപാടികളില്‍ പകരം ആളെ അയക്കുന്ന ജയയുടെ രീതിയും തമിഴ് രാഷ്‌ട്രീയത്തില്‍ സംശയം ജനിപ്പിക്കുന്നു. മാധ്യമങ്ങള്‍ക്ക് സത്യാവസ്‌ത അറിയുമെങ്കിലും സര്‍ക്കാരിലുള്ള ഭയം വാര്‍ത്ത മുക്കുന്നതിന് പ്രേരിപ്പിക്കുകയാണെന്ന ആക്ഷേപങ്ങളുമുണ്ട്.
അധികാരമേറ്റ ശേഷം സെക്രട്ടറിയേറ്റില്‍ എത്തുമെങ്കിലും മുപ്പത് മിനിട്ടില്‍താഴെ മാത്രമാണ് ജയ ഓഫീസില്‍ ചിലവിഴിച്ചിരുന്നത്. തമിഴ്‌നാടിന്റെ വികസന സ്വപ്‌നങ്ങളില്‍ ഒന്നായ ചെന്നൈ മെട്രേയുടെ ഉദ്‌ഘാടനത്തിലുള്‍പ്പെടെ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിനെ ആശ്രയിച്ചതും വാര്‍ത്തകള്‍ക്ക് ബലം കൂട്ടുന്നതായാണ് തമിഴകത്തെ വിലയിരുത്തല്‍.
ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച കവര്‍ സ്‌റ്റോറി തമിഴകത്തെ മുന്‍നിര മാസിക 'നക്കീരന്‍' പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജയ കരള്‍ സംബന്ധമായ രോഗത്തെ നേരിടുന്നതായും ചികിത്സയ്‌ക്കായി ഉടന്‍ അമേരിക്കയിലേക്ക് പറക്കുമെന്നുമുള്‍പ്പെടെ അക്കമിട്ട് നിരത്തിയായിരുന്നു ലേഖനം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ലേഖനത്തോട് ജയ പ്രതികരിക്കാതിരുന്നത് വാര്‍ത്തയില്‍ കഴമ്പുണ്ടെന്ന് ജനങ്ങള്‍ അറിയുമെന്ന് ഭയക്കുമെന്നതിനാലാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യമുയരുമെന്ന ഭയം ജയയെ നന്നായി അലട്ടുന്നതായും സൂചനയുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment