ധാക്ക: [www.malabarflash.com] ബംഗ്ലാദേശിലെ വടക്കന്‍ നഗരമായ മൈമെന്‍സിങില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിച്ചു. റമസാന്‍ മാസത്തില്‍ വിതരണം ചെയ്ത സൗജന്യ വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി എത്തിയവരാണ് ദുരന്തത്തിനിരയായത്. പരുക്കേറ്റവരെ മൈമേന്‍സിങ് മെഡിക്കല്‍ ആസ്പത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് ആസ്പത്രി അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ചവരില്‍ അധികവും സ്ത്രീകളാണ്. വസ്ത്ര വിതരണം സംഘടിപ്പിച്ച പുകയില ഫാക്ടറി ഉടമയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഏകദേശം 1500ലധികം പേരാണ് വസ്ത്രം വാങ്ങാനായി ഫാക്ടറിയില്‍ തടിച്ചു കൂടിയിരുന്നത്.
മരിച്ചവരെല്ലാം തന്നെ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരാണെന്നു മൈമെന്‍ സിങ് പൊലീസ് മേധാവി മൊയിനുല്‍ ഹഖ് പറഞ്ഞു. 23 പേരുടെ മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ അപകട വിവരമറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്പെ തന്നെ മരിച്ചവരുടെ മൃതദേഹവും കൊണ്ട് ബന്ധുക്കള്‍ പോയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായും ഹഖ് പറഞ്ഞു. പരിക്കേറ്റവരുടെയും കൃത്യമായ വിവരം ലഭ്യമല്ല. പകടം പറ്റിയവരെ കൈയിലെടുത്ത് ആസ്പത്രികളിലേക്ക് ഓടുന്നവരുടെ, മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഉദ്ധരിച്ച് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫാക്ടറി ഗേറ്റ് തുറക്കുന്നതു കാത്ത് പുറത്തു നിന്നിരുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ പെട്ടെന്ന് ഗേറ്റ് തുറന്നതോടെ ഇവര്‍ ഓടുകയായിരുന്നു. സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ എടുക്കാതിരുന്നതിന് ഫാക്ടറി ഉടമക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയതായും ഇയാള്‍ക്കൊപ്പം മറ്റ് അഞ്ചു പേരെയും അറസ്റ്റു ചെയ്തതായും ഹഖ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. മൂന്നു ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2002ലും സമാനമായ ദുരന്തം ബംഗ്ലാദേശില്‍ നടന്നിരുന്നു. താങ്കെയിലില്‍ ഒരു വസ്ത്ര നിര്‍മ്മാണശാലയില്‍ സൗജന്യ വസ്ത്രം വാങ്ങാനെത്തിയവര്‍ നടത്തിയ തിക്കിലും തിരക്കിലും 40 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment