കാഞ്ഞങ്ങാട്: [www.malabarflash.com] രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതുതായി അനുവദിച്ച കംപ്യൂട്ടര്‍ സയന്‍സ് ബാച്ചിന്റേയും, പ്ലസ്‌വണ്‍ കൊമേഴ്‌സിന് പുതുതായി ചേര്‍ന്നവരുടെയും പ്രവേശനോല്‍സവം വിപുലമായി സംഘടിപ്പിച്ചു. പ്രവേശനറാലിയോടൊപ്പം കരിമരുന്ന് പ്രയോഗവും മധുരപലഹാര വിതരണവും നടത്തി.
പഞ്ചായത്ത് മെമ്പര്‍ എച്ച്.ആര്‍.ചഞ്ചലാക്ഷി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് എം.വാരിജ ആമുഖ പ്രസംഗം നടത്തി. എസ്.എം.സി പ്രസിഡന്റ് സി.ശ്രീധരന്‍, പിടിഎ വൈസ് പ്രസിഡന്റ് കെ.മോഹനന്‍, കെ.വി.അച്യുചതാനന്ദന്‍, മിനി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിയായ കാവ്യ ചന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment