Latest News

ഭീമന്‍ ഛിന്നഗ്രഹം 45,450 മൈല്‍ വേഗതയില്‍ ഭൂമിയിലേക്ക് പാഞ്ഞു വരുന്നു

വാഷിങ്ടണ്‍: [www.malabarflash.com] വലിയൊരു കുന്നിനോളം വലുപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം ഭൂമിയിലേക്ക് പാഞ്ഞുവരുന്നു. മണിക്കൂറില്‍ 45,450 മൈല്‍ വേഗത്തില്‍ ഭൂമിയുടെ സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെ നാസ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 25ന് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകുകയോ ഭൂമിയില്‍ പതിക്കുകയോ ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ജ്യോതി ശാസ്ത്രജ്ഞരും മറ്റു ഗവേഷകരും ഈ ഛിന്നഗ്രഹത്തെ എങ്ങനെ ഒഴിവാക്കാമെന്ന ചര്‍ച്ചയിലാണ്. ഛിന്നഗ്രഹം തകര്‍ക്കുകയോ ഗതിമാറ്റി വിടുകയോ ചെയ്യാമെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. 1999 ജെഡി6 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുകയാണ്. അതേസമയം, ഈ ഉപദ്രവകാരി ഗ്രഹം ഭൂമിക്ക് ഭീഷണിയാകാന്‍ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

ഇത്രയും വലിയ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുകയോ അന്തരീക്ഷത്തില്‍ തകരുകയോ ചെയ്താല്‍ നൂറു കണക്കിനു അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്നതിനു സമാനമായിരിക്കും ഇത്. സമുദ്രത്തില്‍ പതിച്ചാല്‍ ഭീമന്‍ സുനാമിക്കും കാരണമായേക്കും. അഞ്ചു വര്‍ഷം മുന്‍പ് 2010 ജൂലൈയില്‍ സമാനമായ ഛിന്നഗ്രഹം ഭൂമിയുടെ 12.4 മില്യന്‍ മൈല്‍ അരികിലൂടെ കടന്നു പോയിരുന്നു.

കഴിഞ്ഞ മേയില്‍, 1999 എഫ്എന്‍ 53 എന്നൊരു ഛിന്നഗ്രഹം ഭൂമിയിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും 6.6 മില്യന്‍ മൈല്‍ അകലെവച്ച് മാറിപോകുകയായിരുന്നു. എന്നാല്‍ അന്ന് എവറസ്റ്റ് കൊടുമുടിയേക്കാള്‍ എട്ടിരട്ടി വലുപ്പമുള്ള ഒരു ഭീമന്‍ ഉല്‍ക്ക ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരം വലിയ ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ 1.5 ബില്യന്‍ ജനങ്ങള്‍ക്കു വരെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഇപ്പോള്‍ പാഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ അണ്വായുധം ഉപയോഗിച്ച് തകര്‍ക്കാന്‍ നാസ ആലോചിക്കുന്നുണ്ട്. ശാസ്ത്ര നോവലുകളിലും ഹോളിവുഡ് സിനിമകളിലും പരിചിതമായ ഈ ബഹിരാകാശ പ്രതിരോധമുറയുടെ പ്രായോഗിക സാധ്യതകളന്വേഷിക്കാന്‍ യുഎസ് ആണവ സുരക്ഷാ അധികൃതരുമായി നാസ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ആണവായുധമുപയോഗിച്ചു തകര്‍ത്ത ഛിന്നഗ്രഹത്തിന്റെ കഷണങ്ങള്‍ ഭൂമിയിലേക്കു പതിക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ റഷ്യയിലെ ചെല്യാബിന്‍സ്‌കിനു മുകളില്‍ ആകാശത്ത് അജ്ഞാതവസ്തു പൊട്ടിത്തെറിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലിട്ട അണുബോംബിനെക്കാള്‍ മുപ്പതുമടങ്ങോളം ശക്തിയുള്ള സ്‌ഫോടനമായിരുന്നു അത്. 1908ല്‍ ഉണ്ടായ ഛിന്നഗ്രഹസ്‌ഫോടനം നശിപ്പിച്ചത് സൈബീരിയയിലെ ഒരു വനപ്രദേശമാണ്. (കടപ്പാട്: മനോരമ)



Keywords: World News,  Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.