Latest News

ആത്മ നിര്‍വൃതിയോടെ എസ് കെ എസ് എസ് എഫ് ജില്ലാ റമസാന്‍ പ്രഭാഷണം സമാപ്പിച്ചു

കാസര്‍കോട് :[www.malabarflash.com] നന്മയുടെ വസന്തം നേരിന്റെ സുഗന്തം എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ടി കെ എം ബാവ മുസ്ല്യാര്‍ നഗറില്‍ 4 ദിവസങ്ങളിലായി സംഘടിപ്പിച്ച റമസാന്‍ പ്രഭാഷണം മജ്‌ലിസുന്നൂറോടെ സമാപ്പിച്ചു.

റമളാന്‍ പ്രഭാഷണത്തിന്റെ സമാപനം സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ: ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. സ്വഗതസംഘം ജനറല്‍ കണ്‍വീനര്‍ താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. 


മജ്‌ലിസുന്നൂര്‍ ആത്മീയ മജ്‌ലിസിന്ന് കര്‍ണ്ണാടക ചീഫ് അമീര്‍ എം എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്ത്വം നല്‍കി.

എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് ചെറത്തട്ടി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നല്കി. അഡ്വക്കറ്റ് ഹനീഫ് ഹുദവിക്ക് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹ ഉപഹാരം ഡോ: ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് നല്‍കി. മെഡിക്കല്‍ എന്‍ഡ്രന്‍സില്‍ റാങ്ക് നേടിയ മുഹമ്മദ് സജ്ജാദ,് അഹ്മ്മദ് നജ്ജാദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം് ഇസ്ഹാഖ് ഹാജി ചിത്താരി, എസ് പി സ്വലാഹുദ്ദീന്‍ എന്നിവര്‍ നല്‍കി. ഖുര്‍ആന്‍ വിശ്വാസിയുടെ കൂട്ടുക്കാരന്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.

അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്‌ലിയാര്‍,അഹ്മ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കള, ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ തങ്ങള്‍ മുട്ടത്തോടി, സി. കെ.കെ മാണിയൂര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കുന്നുംകൈ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍,യു. ബഷീര്‍ ഉളിയത്തടുക്ക, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, അഷ്‌റഫ് മിസ്ബാഹി, മൂസാ ഹാജി ബന്തിയോട്, അബ്ബാസ് ഫൈസി ചേരൂര്‍, ടി എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, ദാവൂദ് ചിത്താരി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, ഹാഫിള് അബൂബക്കര്‍ നിസാമി, തുരുത്തി മുഹമ്മദ് കുഞ്ഞി, ലത്തീഫ് മൗലവി ചെര്‍ക്കള, ഹംസ ഫൈസി മുഫത്തിഷ്, , എം എ ഖലീല്‍, സുബൈര്‍ നിസാമി, സി എ. അബ്ദുല്ലക്കുഞ്ഞി ചാല, ഹമീദ് കേളോട്ട്, ഹമീദ് പൈവളികെ, യൂനുസ് ഫൈസി പെരുമ്പട്ട, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ശഫീഖ് ആദൂര്‍, അബ്ദുല്ല യമാനി, മൂസാ ഹാജി ചേരൂര്‍,ഹമീദ് അര്‍ഷദി, ഖലീല്‍ ഹസനി, ലത്തീഫ് കെല്ലമ്പാടി, പി എച്ച് അസ്ഹരി, സിദ്ദീഖ് ബെളിഞ്ചം, റഷീദി മൗലവി ചാലക്കുന്ന്, ഇര്‍ഷാദ് ഹുദവി ബെദിര, സാലിം ബെദിര, ബഷാല്‍ തളങ്കര, തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.