Latest News

വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ 18 ദിവസത്തിനുശേഷം കണ്ടെത്തി

വാഷിങ്ടണ്‍: [www.malabarflash.com] വിമാനാപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട 16കാരിയെ 18 ദിവസത്തിനുശേഷം കണ്ടെത്തി. കാട്ടില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ വാഷിങ്ടണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറു വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഓട്ടം വീച്ച് ആണ് രക്ഷപ്പെട്ടതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടി തന്‍െറ വളര്‍ത്തു മുത്തശ്ശിയുടെയും മുത്തച്ഛന്‍െറയും കൂടെ ശനിയാഴ്ച മാണ്ടേനയിലേക്ക് ചെറുവിമാനത്തില്‍ യാത്രപോയതായിരുന്നു. യാത്രക്കിടയില്‍ കാസ്കേഡ് മലനിരകളില്‍വെച്ച് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്ന വിമാനത്തില്‍നിന്ന് മുത്തശ്ശനെയും മുത്തശ്ശിയെയും നീക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. 

പിന്നീട് മലനിരകളിലൂടെ നടന്ന് പുഴയിലൂടെ നീന്തി റോഡരികിലത്തെുകയായിരുന്നു ഓട്ടം വീച്ച്. കഴിക്കാനോ കുടിക്കാനോ ഒന്നുംകിട്ടാതെ ജീവന്മരണ പോരാട്ടമായിരുന്നു പെണ്‍കുട്ടി ഒറ്റക്കു നടത്തിയത്. തിരിച്ചത്തെിയ വീച്ചിനെ വാഷിങ്ടണിലെ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് പ്രവേശിപ്പിക്കുന്നത്. കാര്യമായ പരിക്കുകളില്ലാതെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
Advertisement

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.