കാസര്‍കോട്: [www.malabarflash.com] നന്മയും, ശാന്തിയും സ്‌നേഹവും സമാജത്തില്‍ ഇല്ലാതാകുന്നതായി ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി മുരളീധരന്‍ പറഞ്ഞു.
കുട്ടികളുടെ ശുദ്ധമായ മനസ്സാണ് സമൂഹം കാണേണ്ടത്. പ്രകാശമാകുന്ന വാക്കുകളാല്‍ സമൂഹത്തില്‍ അന്ധതയനുഭവിക്കുന്ന കുട്ടികള്‍ക്ക് ജീവിതവെളിച്ചം പകരാന്‍ നമ്മുക്ക് കഴിയണമെന്ന് വിദ്യാനഗര്‍ സര്‍ക്കാര്‍ അന്ധ വിദ്യാലയത്തില്‍ നെല്ലിക്കുന്ന് ബീച്ചിലെ കര്‍മ്മസംഘം ദുബായ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
അന്ധതയനുഭവിക്കുന്നവരുടെ കഴിവുകളെ സമൂഹം അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിരന്തരമായ സാധനയിലൂടെ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ നിങ്ങള്‍ക്കും കീഴടക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആര്‍എസ്എസ് കാസര്‍കോട് സഹസംഘചാലക് പി.ദിനേശ് പറഞ്ഞു.
സംഘം സ്വരൂപിച്ച തുക സ്‌കൂള്‍ നവീകരണ ഫണ്ടിലേക്ക് സംഭാവന ചെയ്തു. കുട്ടികള്‍ക്ക് വിഭവ സമൃദമായ ഓണസദ്യയും കര്‍മ്മ സംഘം പ്രവര്‍ത്തകര്‍ നല്‍കി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.അബ്ദുള്ള, അദ്ധ്യാപകരായ പി.നാരായമന്‍, പി.പി.ആന്റണി, കര്‍മ്മസംഘം ഭാരവാഹികളായ ശരത്ത് ഗോവിന്ദന്‍, വൈശാഖ് ചന്ദ്രന്‍, പ്രജീഷ് പ്രഭാകരന്‍, നിതിന്‍ ഉമേഷ്, ബി മനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment