Latest News

ധാര്‍മിക കലയുടെ ഉണര്‍ത്തായി എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് വെളളിയാഴ്ച കൊടിയേറും

കാസര്‍കോട്: [www.malabarflash.com] ധാര്‍മിക കലയുടെ പുതിയ ഈണവും താളവും പകര്‍ന്ന് ഇരുപത്തിരണ്ടാമത് എസ് എസ് എഫ് കാസറകോട് ജില്ലാ സാഹിത്യോത്സവിന് കുമ്പള ശാന്തി പള്ളത്ത് വെച്ച് വെളളിയാഴ്ച കൊടി ഉയരും.

മാപ്പിള കലകളുടെ പാരമ്പര്യ തനിമയും സാംസ്‌കാരിക സാമ്രാജ്യത്വത്തിനെതിരെ ധാര്‍മിക രോഷവും ജ്വലിക്കുന്ന നാക്കും തൂലികയുമായി മഞ്ചേശ്വരം, ഉദുമ, കാസറകോട്, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട, ബദിയടുക്ക എന്നീ 6 ഡിവിഷനുകളില്‍ നിന്ന് സബ് ജൂനിയര്‍, ജൂനിയര്‍ ,ഹൈ സ്‌കൂള്‍,ഹയര്‍ സെക്കന്ററി,സീനിയര്‍,ക്‌യാമ്പസ്,ജനറല്‍ എന്നീ വിഭാഗങ്ങളിലായി 1500 ലേറെ പ്രതിഭകള്‍ മാറ്റുരയ്ക്കും.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ നേതൃത്വത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തും
9 വേദികളിലായി 115 ഇനങ്ങളില്‍ 1500 േലറെ മത്സരാര്ത്ഥികള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവിലേക്ക് മത്സരാര്ഥികളെയും പ്രേക്ഷകരെയും വരവേല്ക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതസംഘം ഏര്‌പ്പെടുത്തിയിട്ടുള്ളത്.

കാമ്പസ്, ഹയര്‍സെകന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ ഒരുക്കുന്നതിലൂടെ വിവിധ ഭാഷാ പ്രസംഗങ്ങളും എഴുത്ത് മത്സരങ്ങളും ഭാവി സാഹിത്യകാരന്മാരെയും പ്രഭാഷകരെയും കണ്ടെത്തുന്നതിന് സാഹിത്യോത്സവ് സഹായകമാണ്. 

പ്രതിഭകള്‍ക്ക് തുടര്‍ പരിശീലനം നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയെന്നത് സാഹിത്യോത്സവിന്റെ പ്രത്യേകതയാണ്.

ധാര്‍മിക വിപ്ലവം എന്ന മുദ്രാവാക്യമുയര്‍ത്തി 42 വര്‍ഷം പിന്നിടുന്ന എസ് എസ് എഫ് 20ാം വാര്‍ഷികാഘോഷ ഭാഗമായാണ് ആദ്യമായി സാഹിത്യോത്സവ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. കലാ സാഹിത്യ രംഗത്ത് ധാര്‍മികതക്ക് ഊന്നല്‍ നല്‍കുകയും അന്യം നിന്നു പോകുന്ന തനത് കലകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

മുന്നൂറിലധികം യൂണിറ്റുകളില്‍ നിന്ന് ഒരേ സമയം ആയിരത്തോളം മത്സരാര്‍ത്ഥികള്‍ മത്സരിച്ച് കഴിവ് തെളിയിച്ചാണ് ഡിവിഷനിലേക്ക് യോഗ്യത നേടുന്നത്. പിന്നീട് ജില്ലാ മത്സരങ്ങളിലൂടെ കഴിവ് തെളിയിച്ചാണ് ഫൈനല്‍ മത്സരത്തിനായി സംസ്ഥാന സാഹിത്യോത്സവിനെത്തുന്നത്.

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സെഷനില്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക സാംസകാരിക പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജാഫര്‍ സി എന്‍ ഉത്ഘാടനം ചെയ്തു.സിദ്ധീഖ് പൂത്തപ്പലം, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ശക്കീര്‍ എം ടി പി സംബന്ധിച്ചു.സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാദിഖ് ആവള നന്ദിയും പറഞ്ഞു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.